Latest News

കൈക്കൂലി നല്‍കാത്തതിനു ഹോസ്പിറ്റലില്‍ നിന്നും ഇറക്കിവിട്ട യുവതി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു

സേലം: കൈക്കൂലി നല്‍കാത്തതിനു ഹോസ്പിറ്റലില്‍ നിന്നും ഇറക്കിവിട്ട ആന്ധ്രാപ്രദേശ് സ്വദേശിനി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു. സേലത്തെ ഡോക്ടര്‍ വലിയനായകം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നാണ് യുവതി ഇറക്കി വിട്ടത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവതിയോട് നഴ്‌സ് 1000 രൂപാ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാത്തതിനു വാര്‍ഡില്‍ നിന്നും യുവതിയെ നഴ്‌സ് ഇറക്കി വിടുകയായിരുന്നത്രെ. യുവതിയോടൊപ്പം ഭര്‍ത്താവും കുട്ടികളും ഉണ്ടായിരുന്നു.

വാര്‍ഡില്‍ നിന്നും പുറത്താക്കപ്പെട്ട യൂവതി ഒരു കിലോമീറ്റര്‍ അകലെയുള്ള സേലം ബസ് സ്റ്റാന്‍ഡില്‍ നടന്നതെത്തിയപ്പോഴേക്കും പ്രസവവേദന രൂക്ഷമായി സ്റ്റാന്‍ഡിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ യുവതിയെ സഹായിച്ചു. അതിനിടെ സ്റ്റാന്‍ഡിലുള്ളവര്‍ ആംബുന്‍സുമായെത്തി യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ പുറത്താക്കിയ ആശുപത്രിയിലേക്ക് തന്നെയാണ് ഇവരെ എത്തിച്ചത്.

1000 രൂപാ കൈക്കൂലി നല്‍കാത്തതിനു യുവതിയെ ഇറക്കിവിട്ട സംഭവം പുറത്തായതോടെ നഴ്‌സിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആശുപത്രിയില്‍ എത്തിച്ചവര്‍ പ്രതിക്ഷേധിച്ചതോടെ അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പു നല്‍കി. നഴ്‌സ് കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആശുപത്രി മേധാവി പറഞ്ഞു.

ആന്ധ്രയില്‍ നിന്നും ജോലി തേടിയാണ് 24 വയസുള്ള യുവതിയും ഭര്‍ത്താവും രണ്ടു കുട്ടികളും തമിഴ്‌നാട്ടിലെത്തിയത്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.