മംഗലാപുരം: കാര്‍ ബൈക്കിലിടിച്ച് അച്ഛനും മകനും മരിച്ചു. ഇടിയുടെ ശക്തിയില്‍ ബൈക്ക് കാറിനുള്ളിലേക്ക് തുളഞ്ഞുകയറി. കുന്താപുരം തെക്കട്ടെയിലാണ് അപകടം.
കേദൂര്‍ സ്വദേശി രാജേഷ് ആചാര്യ (45), മകന്‍ ശരണു (9) എന്നിവരാണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശരണുവിനയുംകൊണ്ട് ബൈക്കില്‍ കേദൂരിലെ വീട്ടിലേക്ക് വരികയായിരുന്നു രാജേഷ്. എതിരെവന്ന കാര്‍ ബൈക്കിലിടിച്ചു തെറിച്ചുവീണ രാജേഷും മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ബൈക്കിന്റെ മുന്‍ഭാഗം കാറിന്റെ ബോണറ്റിലേക്ക് ഇടിച്ചുകയറി. കാര്‍യാത്രക്കാരായ ലക്ഷ്മണ്‍ ഷെട്ടി, ലക്ഷ്മി, ശശികല, സുധാകര്‍ എന്നിവര്‍ക്കും പരിക്കുണ്ട്. സ്വകാര്യട്രാവല്‍ ഏജന്‍സിയുടെ കാറായിരുന്നു. ഡ്രൈവര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്തു.
No comments:
Post a Comment