മംഗലാപുരം: ബാങ്ക് ഉദ്യോഗസ്ഥയായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ടു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സൂറത്ത്കല്‍ കട്ടിപല്ല ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായ മലപ്പുറം സ്വദേശിനി അഞ്ജന (24) യാണ് കൊല്ലപ്പെട്ടത്. ബേജായ്ക്ക് സമീപം കാപികഡലില്‍ മഹേഷ് എന്നയാളുടെ വാടക വീട്ടില്‍ നിന്ന് ഗുരുതരാവസ്ഥയില്‍ ബുധനാഴ്ച രാത്രി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അഞ്ജന വ്യാഴാഴ്ചയാണ് മരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും മഹേഷ് അഞ്ജനയെ കഴുത്തില്‍ കയറിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും പോലീസ് അറിയിച്ചു.
മഹേഷിന്റെ വീട്ടുടമസ്ഥനായ ഡോള്‍ഫി ഡിസൂസയാണ് അഞ്ജനയെ ആസ്പത്രിയിലെത്തിച്ചത്. മംഗലാപുരത്തെ ഒരു ഹോട്ടലില്‍ സെക്യൂരിറ്റി സൂപ്പര്‍വൈസറായ മഹേഷ് വടക്കെ ഇന്ത്യക്കാരനാണ്. സംഭവത്തിനുശേഷം മഹേഷ് ഒളിവിലാണ്. അഞ്ജനയെ കാണാനില്ലെന്ന് കാണിച്ച് അമ്മ രണ്ടു ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment