കാഞ്ഞങ്ങാട്. സാഹചര്യം കൊണ്ട് കുറ്റവാളികളായവര്‍ക്ക് മാനസാന്തരമുണ്ടാകുന്ന വിധത്തിലാണ് ജയിലുകളുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് സബ് ജയിലില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദേശികള്‍ വരെ സംസ്ഥാനത്തെ ജയിലുകളുടെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. യൂണിഫോംധാരികളായ മുഴുവന്‍ ജയില്‍ ജീവനക്കാര്‍ക്കും കന്റീന്‍ സൌകര്യം ലഭ്യമാക്കണമെന്നു തന്നെയാണ് തന്റെ ആഗ്രഹമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജയില്‍ ഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്, കൌണ്‍സിലര്‍ സി.കെ. വല്‍സലന്‍, കെജെഇഎഒ സെക്രട്ടറി എം.വി. തോമസ്, കെജെഎസ്ഒഎ സെക്രട്ടറി കെ. രാമചന്ദ്രന്‍, ജയില്‍ ഡപ്യൂട്ടി ഐജി ശിവദാസ് കെ. തൈപ്പറമ്പില്‍, വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment