Latest News

പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും


തിരുവനന്തപുരം: പരിയാരം, കൊച്ചി മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

രണ്ട് മെഡിക്കല്‍ കോളേജുകളുടെയും ആസ്തിയും ബാധ്യതയും കണക്കാക്കാന്‍ അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിഃട്ടുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കാന്‍  യു ഡി എഫ് നേരത്തേ തന്നെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

എന്നാല്‍, സര്‍ക്കാര്‍ തീരുമാനത്തോട് സി എം പി നേതാവ് എം വി രാഘവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിയെ അപമാനിക്കുന്ന തീരുമാനമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

Key Words: State Cabinet,  Pariyaram , Kochi , medical college

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.