Latest News

ആറന്മുള വിമാനത്താവള നിര്‍മ്മാണം നിര്‍ത്താന്‍ ഉത്തരവ്


തിരുവനന്തപുരം: ആറന്മുള വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്. ഗ്രീന്‍ ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.

ഈ മാസം മുപ്പത് വരെയാണ് പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിട്ടുള്ളത്. കൃഷി ഭൂമി വ്യവസായ ഭൂമിയാക്കുന്നതിനെയാണ് ദേശീയ ഗ്രീന്‍ ട്രിബ്യൂണലിന്റെ ദക്ഷിണ മേഖല സമിതി സ്റ്റേ  ചെയ്തത്.

ഏപ്രില്‍ 30ന് കേസ് വീണ്ടും പരിഗണിക്കും. ആറന്മുള പൈതൃക സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയിലാണ് ഇത്തരവ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

Keywords: National Green Tribunal, Aranmula airport project, conversion of wet land and paddy fields, industrial land, global heritage village, KGS Aranmula International Airport Ltd,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.