Latest News

ബാബ്‌റി മസ്ജിദ് : സി.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം


ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് സി.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസ് ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്കും മറ്റു ചില നേതാക്കള്‍ക്കും ബാധമാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ വൈകിയതിനാണ് സി.ബി.ഐയെ സുപ്രീം കോടതി വിമര്‍ശിച്ചത്.

രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിനെതിരേ അപ്പീല്‍ നല്‍കാനാണ് ജസ്റ്റീസ് എച്ച്എല്‍ ദത്തു അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദ്ദേശം. ഇപേ്പാള്‍ത്തന്നെ അനാസ്ഥ മൂലം 167 ദിവസം നഷ്ടപെ്പട്ടതായും കോടതി ചൂണ്ടിക്കാട്ടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശത്തിനു വേണ്ടി കാത്തുനിന്നതാണ് അപ്പീല്‍ നല്‍കാന്‍ വൈകിയതിനു കാരണമായി സി.ബി.ഐ ബോധിപ്പിച്ചത്.

Key Words: Babri Masjid case, SC questions,  CBI , filing appeal , BJP leader,  L K Advani , Babri Masjid demolition case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.