ഹൈദരാബാദ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ആദ്യ മത്സരത്തില്‍ പൂനെ വാരിയേഴ്‌സിനെ 22 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റിന് 126 റണ്‍സെടുത്തു. താരതമ്യേന ചെറിയ സ്‌കോറായിട്ടും പൂനെയ്ക്ക് സണ്‍റൈസേഴ്‌സ് ബൗളിംഗിനെ അതിജീവിക്കാനായില്ല. 18.5 ഓവറില്‍ 104 റണ്‍സിന് അവരുടെ പോരാട്ടം അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീതം നേടിയ ഡെയ്ല്‍ സ്‌റ്റെയ്‌നും അമിത് മിശ്രയുമാണ് ഹൈദരാബാദിന് ജയം ഒരുക്കിയത്. തിസാര പെരേര രണ്ട് വിക്കറ്റ് വീഴ്ത്തി. യുവരാജ് സിംഗ് (2), ടൈലര്‍ (5) എന്നിവരെ തുടക്കത്തിലേ പുറത്താക്കിയതും ജയത്തില്‍ നിര്‍ണായകമായി. 24 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍.
നേരത്തേ, 18 പന്തില്‍ 30 റണ്‍സെടുത്ത പെരേരയാണ് ഹൈദരാബാദിന്റെ സ്‌കോര്‍ 100 കടത്തിയത്. റെഡ്ഡി 27 റണ്‍സും പട്ടേല്‍ 19 റണ്‍സും സംഗകാര 15 റണ്‍സുമെടുത്തു.
യുവരാജിന്റെ അടക്കം നാലോവറില്‍ 19 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.


No comments:
Post a Comment