Latest News

രാഹുല്‍ ഈശ്വര്‍ ചങ്ങമ്പുഴയാകുന്നു


തിരക്കഥാകൃത്തായ ബല്‍റാം മട്ടന്നൂര്‍ മലയാളത്തിന്റെ പ്രിയകവി ചങ്ങമ്പുഴയുടെ ജീവിതകഥയെ ആധാരമാക്കി എടുക്കുന്ന ചിത്രത്തില്‍ ചങ്ങമ്പുഴയുടെ വേഷത്തിലെത്തുക രാഹുല്‍ ഈശ്വര്‍. ഈ ചിത്രത്തില്‍ ചങ്ങമ്പുഴയുടെ വേഷം ചെയ്യുക പ്രമുഖ ബോളിവുഡ് താരം നാനാപടേക്കറാവുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ശബരിമല മേല്‍ശാന്തിയുടെ കൊച്ചുമകനായ രാഹുല്‍ ആത്മീയപ്രഭാഷകന്‍, അവതാരകന്‍, എഴുത്തുകാരന്‍, ആക്ടിവിസ്റ്റ്, മാനേജ്‌മെന്റ് ട്രെയിനര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ സജീവമാണ്. ഏതാനും ചിത്രങ്ങളില്‍ ബാലതാരമായി പ്രത്യകഷപ്പെട്ടിട്ടുണ്ട് രാഹുല്‍.

ചങ്ങമ്പുഴയുടെ ജീവിതകഥ സിനിമയായിക്കാണാന്‍ ആഗ്രഹമുണ്ടെന്ന് നിരവധിയാളുകള്‍ തന്നോടുതന്നെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതാണ് ചങ്ങമ്പുഴയാകാനുള്ള പ്രേരണ തനിക്ക് നല്കിയ ഘടകമെന്നും രാഹുല്‍ പറഞ്ഞു. കേരള ഗവണ്‍മെന്റിനുവേണ്ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഒരു പ്രാജക്ട് ചെയ്യുകയാണിപ്പോള്‍ രാഹുല്‍. പ്രമുഖ സംവിധായകന്‍ പ്രിയനന്ദനനും ചങ്ങമ്പുഴയുടെ ജീവിതകഥ സിനിമയാക്കുന്നുണ്ട്. അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന പേരില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് ചങ്ങമ്പുഴയാകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.