Latest News

ഒരുമണിക്കൂര്‍ യാത്രയ്ക്ക് ശേഷം ജിദ്ദ വിമാനം തിരിച്ചിറക്കി


കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം ഒരു മണിക്കൂറിനു ശേഷം തിരിച്ചിറക്കി. യാത്രക്കിടെ വിമാനത്തിന്റെ എഞ്ചിന്‍ കേടായതാണ് തിരിച്ചിറക്കാന്‍ കാരണം.   വിമാനത്തില്‍ നാനൂറ്റി പത്ത് യാത്രക്കാരുണ്ടായിരുന്നു .

8.50ന് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനമാണ് 9.50ന് കരിപ്പൂരില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ ശേഷം എഞ്ചിന്‍ കേടായ വിവരം പൈലറ്റ് കരിപ്പൂരിലെ വിമാനത്താവള എയര്‍ട്രാഫിക് കണ്‍ട്രോളിന് സന്ദേശം നല്‍കുകയായിരുന്നു. ഇതോടെ വിമാനത്താവളത്തില്‍ അടിയന്തര ലാന്റിംഗിന് വന്‍ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

റണ്‍വേയിലുണ്ടായിരുന്ന എമിറേറ്റ് സര്‍വീസിന് നേരത്തെ പുറപ്പെടാന്‍ നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സജ്ജീകരണങ്ങളും റണ്‍വേയില്‍ തയ്യാറാക്കിയിരുന്നു. വിമാനത്തിന്റെ ഭാരം കുറയ്ക്കാന്‍ പകുതിയിലധികം ഇന്ധനം ക്രൂഡോയില്‍ കടലിലൊഴുക്കിയ ശേഷമാണ് വിമാനം സുരക്ഷിതമായി ഇറക്കിയത്. ഇതേ തുടര്‍ന്ന് ജിദ്ദാ സര്‍വീസ് റദ്ദാക്കി.

യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. ഉംറ തീര്‍ത്ഥാടകരായിരുന്നു യാത്രക്കാരില്‍ കൂടുതലും. വന്‍ അപകടമാണ് തലനാരിഴക്ക് ഒഴിവായത്.അഞ്ചു മാസത്തിനിടയില്‍ രണ്ടാം തവണയാണ് എയര്‍ഇന്ത്യ വിമാനത്തിന് ഇത്തരം സംഭവം.

Key Words: Kerala, Gulf, Jeddah, Flight, Calicut airport, Dubai-Calicut Emirates flight

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.