Latest News

സദാചാര പോലീസ് ചമഞ്ഞ് അക്രമം: ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: കൂള്‍ ബാറില്‍ അന്യസമുദായത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുമായി ഐസ്‌ക്രീം കഴിക്കുകയായിരുന്ന യുവാവിനെ അക്രമിച്ച സംഭവത്തില്‍ ഒരാളെ കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തു. ആര്‍ ഡി നഗര്‍ ഗംഗേ റോഡിലെ പ്രിയേഷി (20)നെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പ്രസ് ക്ലബ്ബ് ജംഗ്ഷനു സമീപത്തെ ഒരു കൂള്‍ ബാറിലാണ് സംഭവം. മംഗലാപുരത്ത് റെഡിമെയ്ഡ് കട നടത്തുന്ന തളങ്കര ബാങ്കോട് ദീനത്ത് നഗറിലെ അബ്ദുല്ല (34)യെയാണ് അക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ അബ്ദുല്ല ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
പൊതു പ്രവര്‍ത്തകനായ അബ്ദുല്ല ബാങ്കോട്ടെ ഒരു ക്ലബ്ബില്‍ നേരത്തെ രക്തദാന ക്യാമ്പ് നടത്തിയിരുന്നു. ഇതറിഞ്ഞ കേന്ദ്രസര്‍വ്വകലാശാലയിലെ രണ്ട് പെണ്‍കുട്ടികള്‍ അബ്ദുല്ലയുമായി ഏതാനും ദിവസം മുമ്പ് ബന്ധപ്പെട്ടിരുന്നു. രക്തദാന ക്യാമ്പ് നടത്തണമെന്നാവശ്യപ്പെട്ടാണത്രെ ബന്ധപ്പെട്ടത്. ഇവര്‍ അബ്ദുല്ലയുടെ മൊബൈല്‍ ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. ഇവര്‍ തിങ്കളിഴ് രാവിലെ അബ്ദുല്ലയുമായി ബന്ധപ്പെട്ട് രക്തദാന ക്യാമ്പ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ കണ്ട് വിവരം പറയുകയുമായിരുന്നു. ഈ മാസം ഏഴിനാണ് രക്തദാന ക്യാമ്പ് നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഏഴിനു ആശുപത്രി സൂപ്രണ്ടിന് അസൗകര്യമാണെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് 12 ലേക്ക് മാറ്റിവെക്കുകയുമായിരുന്നു. ഈ വിവരം അബ്ദുല്ലയോട് പറയാന്‍ ആശുപത്രിക്ക് മുന്നില്‍ എത്താന്‍ പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് അബ്ദുല്ല ജനറല്‍ ആശുപത്രിക്ക് മുന്‍വശത്തെത്തുകയും പിന്നീട് പെണ്‍കുട്ടിയുമായി തൊട്ടടുത്ത ഐസ്‌ക്രീം കൂള്‍ ബാറില്‍ കയറി ഐസ്‌ക്രീം കഴിക്കുകയുമായിരുന്നു. ഐസ്‌ക്രീം കഴിച്ച് അബ്ദുല്ല പണം നല്‍കി പുറത്തിറങ്ങുന്നതിനു മുമ്പ് പുറത്തു നിന്നും പ്രിയോഷിന്റെ നേതൃത്വത്തിലുളള സംഘം പേരു ചോദിക്കുകയും അക്രമിക്കുകയുമായിരുന്നു. പ്രിയേഷിനെ നാട്ടുകാര്‍ ഓടിച്ച് പിടിച്ച് പോലീസിന് കൈമാറുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.