വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ തടയാനുള്ള ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് ഹാളില്‍ ജില്ലാതല വരള്‍ച്ചാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലവിഭവ വകുപ്പിനു കീഴില്‍ ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതികളുടെ കണക്കുകള്‍ തിട്ടപ്പെടുത്തി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ പരിശോധന വകുപ്പ് മന്ത്രി നേരിട്ടു നടത്തും. പദ്ധതികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള താമസം നേരിടുന്നുണെ്ടങ്കില്‍ സര്‍ക്കാര്‍ നേരിട്ടു പരിഹരിക്കും.
എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുമായി ആലോചിച്ചു ചെക്ക്ഡാമുകള്‍, കുളങ്ങള്‍, മറ്റു ജലാശയങ്ങള്‍ എന്നിവ നിര്‍മിക്കാനും സംരക്ഷിക്കാനുമുള്ള നടപടി കൈക്കൊള്ളും. മഴവെള്ളം കുത്തിയൊലിച്ച് ഒഴുകിപ്പോകുന്നതു തടഞ്ഞു ഭൂഗര്‍ഭ ജലസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ കൂടുതല്‍ സജീവമാക്കും.
ജില്ലയിലെ വരള്‍ച്ചാമേഖലയില്‍ ആശ്വാസമെത്തിക്കാനുള്ള പദ്ധതികള്‍ക്കു പണം തടസമാകില്ല. നിയമ തടസങ്ങളും ഒഴിവാക്കും. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കളക്ടര്‍മാര്‍ക്കു ചെലവഴിക്കാവുന്ന പരമാവധി തുക അഞ്ചുലക്ഷത്തില്‍ നിന്നു 20 ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. 2013 മേയ് 31 ന് പൂര്‍ത്തിയാവുന്ന കുടിവെളള പദ്ധതികള്‍ക്കാണിതു പ്രയോജനപ്പെടുക.
പഞ്ചായത്തുകള്‍ക്കു കുടിവെളള ലഭ്യതയ്ക്കായുളള ഫണ്ട് ചെലവഴിക്കുന്നതിനു മേയ് 31 വരെ സമയം നീട്ടി. തനതുഫണ്ടുളള പഞ്ചായത്തുകള്‍ക്ക് പ്രസ്തുത തുക ഉപയോഗിക്കാം. അല്ലാത്തവയ്ക്കു മുന്‍ പദ്ധതികളിലെ ഏതെങ്കിലും ഇനത്തില്‍ ബാക്കിവരുന്ന തുക ഉണെ്ടങ്കില്‍ അതു വിനിയോഗിക്കാം. ഇത് 2013-14 പദ്ധതിയിനത്തില്‍പ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിവെളളം വാഹനങ്ങളിലെത്തിക്കാന്‍ ചില സ്ഥലങ്ങളില്‍ കരാര്‍തുക കുറവാണെന്ന പ്രശ്‌നത്തില്‍ കളക്ടര്‍ക്കു തീരുമാനമെടുക്കാം. ജപ്പാന്‍ കുടിവെളള പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കെല്ലാം വാട്ടര്‍ കണക്ഷന്‍ കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദീര്‍ഘകാല കുടിവെളള പദ്ധതികളില്‍ നിലവില്‍ ആരംഭിച്ചവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും.
പമ്പിംഗ് സ്റ്റേഷന്‍, ജലശുദ്ധീകരണ ശാല എന്നിവിടങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതു കുടിവെള്ള വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ രണ്ടിടങ്ങളിലും ഒരേസമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു കാരണവശാലും കുടിശികയുടെ പേരില്‍ വാട്ടര്‍ അഥോറിട്ടിയുടെ കണക്്ഷനുകള്‍ വരള്‍ച്ചാകാലത്തു വിഛേദിക്കരുതെന്നു വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ കാലതാമസം കൂടാതെ നടപ്പാക്കണം. പഴശിഡാമിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പദ്ധതി പുരോഗതി വിശകലനം നടത്തി.
നിലവിലുള്ള ജലവിതരണ പൈപ്പുകള്‍ നീട്ടിയാല്‍ ജില്ലയില്‍ 34 മേഖലകളിലായി 125 കിലോമീറ്റര്‍ ദൂരത്തില്‍ പതിനായിരത്തോളം പേര്‍ക്കു കുടിവെള്ളം എത്തിക്കാനാവുമെന്നും ഇതിന് 12.6 കോടി രൂപയുടെ മതിപ്പു ചെലവ് കണക്കാക്കിയിട്ടുണെ്ടന്നും വാട്ടര്‍അഥോറിട്ടി അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആലോചിച്ചു തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരായ പി.ജെ. ജോസഫ്, അടൂര്‍ പ്രകാശ്, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ. സുധാകരന്‍ എംപി, എംഎല്‍എമാരായ എ.പി. അബ്ദുളളക്കുട്ടി, സി. കൃഷ്ണന്‍, ടി.വി. രാജേഷ്, അഡ്വ. സണ്ണി ജോസഫ്, ഇ.പി. ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ. സരള, എഡിഎം സുരേഷ് ജോസഫ്, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.സി. ശ്രീജ, സബ് കളക്ടര്‍ ടി.വി. അനുപമ, അസി. കളക്ടര്‍ അമിത് മീണ, ഡെപ്യൂട്ടി കളക്ടര്‍മാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment