Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, A. Abdul Rahiman, STU
പ്രതികളെ കുടുക്കാനും ഇനി ആധാര്‍ കാര്‍ഡ്
കണ്ണൂര്‍: കൊലയാളിയുടെ വിരലടയാളങ്ങള്‍ തിരിച്ചറിയാന്‍ ക്രൈംബ്രാഞ്ച് ആധാര്‍ ഡയറക്ടറുടെ സഹായം തേടുന്നു. കണ്ണൂര്‍ മറിയക്കുട്ടി കൊലക്കേസിലാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി, ബാംഗ്ലൂരിലെ ആധാര്‍ ഡയറക്ടറുടെ സഹായം തേടിയത്. സംസ്ഥാനത്ത് ആദ്യമായാണ് കൊലക്കേസ് അന്വേഷണത്തിന് ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ തേടുന്നത്. ഒരുവര്‍ഷം മുമ്പ് കണ്ണൂരില്‍ വീട്ടമ്മ മറിയക്കുട്ടി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് പുതിയ വഴിതേടിയത്. മറിയക്കുട്ടിയുടെ വീടിനകത്തുനിന്ന് രണ്ടു വിരലടയാളങ്ങള്‍ ക്രൈംബ്രാഞ്ച് കിട്ടിയിരുന്നു. ഈ വിരലടയാളങ്ങള്‍ സംസ്ഥാനത്തെ പൊലീസിന്റെ ശേഖരത്തില്‍ ഒത്തുനോക്കിയെങ്കിലും ഗുണമുണ്ടായില്ല. ആളെ തിരിച്ചറിയാന്‍ പിന്നെ എങ്ങനെ കഴിയുമെന്നായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ചര്‍ച്ച. ഇതോടെയാണ് ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങളുമായി ഒത്തുനോക്കാമെന്ന് ചിന്തിച്ചത്. ആധാര്‍ കാര്‍ഡ് എടുക്കുമ്പോള്‍ വിരലടയാളം രേഖപ്പെടുത്തണം. കൊലയാളിയുടെ വിരലടയാളങ്ങള്‍ തിരിച്ചറിയാന്‍ ഒരുപക്ഷേ, ആധാര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. വിരലടയാളത്തിന്റെ വിശദാംശങ്ങള്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി: ഷംസു ഇല്ലിക്കല്‍, ബാംഗ്ലൂരിലെ ആധാര്‍ ഡയറക്ടര്‍ക്കു കൈമാറി. കൊലയാളി ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍ കുടുങ്ങും. ആധാര്‍ കാര്‍ഡ് ഇല്ലെങ്കില്‍ കേസിന്റെ അന്വേഷണം വീണ്ടും നീളും. കേസന്വേഷണങ്ങളില്‍ മൊബൈല്‍ ഫോണ്പോലെതന്നെ ഇനി ആധാര്‍ കാര്‍ഡും സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബയ് : കുപ്രസിദ്ധമായ കാമാട്ടിപ്പുരയിലെ ഒരു ദേവദാസിയുടെ മകളായ ശ്വേതക്കുട്ടി (18) സ്കോളർഷിപ്പോടെ അമേരിക്കയിൽ ബാർഡ് യൂണിവേഴ്സിറ്റിയിൽ സൈക്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാഞ്ഞിരപ്പള്ളി: ബലി തര്‍പ്പണത്തിന് പോയ കുടുംബം അപകടത്തില്‍പ്പെട്ട് മൂന്ന് പേര് മരിച്ചു. കൂട്ടിക്കല്‍ പ്ളാപ്പള്ളി പൂവത്തോട്ട് ദാമോധരന് (...
-
തലശ്ശേരി: ആര് എസ് എസ് പ്രവര്ത്തകന് പിണറായിയിലെ കൊല്ലനാണ്ടി രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്...
-
ഇന്റര്‍നെറ്റിലൂടെയും ഈ മെയിലിലൂടെയും പ്രചരിക്കുന്ന ഈ വാര്‍ത്ത കണ്ട് നടുങ്ങിയിരിക്കുകയാണ് ലോകം. ചൈനയിലെ ചില വിഭാഗം ആളുകളാണ് കുഞ്ഞുങ്ങളെക്ക...


No comments:
Post a Comment