Latest News

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. ഓഫീസുകളില്‍ ബുധനാഴ്ച രാത്രി പോലീസ് റെയ്ഡ് നടത്തി. നാറാത്ത് ആയുധപരിശീലനം നടത്തിയ യുവാക്കള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. നേതാക്കളുമായും പാര്‍ട്ടിയുമായും ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.

താണയിലെ പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റീ ഓഫീസടക്കം എല്ലാ ഓഫീസുകളിലും റെയ്ഡ് നടന്നു. വൈകിട്ട് 6.45ന് തുടങ്ങിയ പരിശോധന രണ്ടുമണിക്കൂര്‍ നേരം തുടര്‍ന്നു. എല്ലായിടത്തും ഒരേ സമയത്തായിരുന്നു പരിശോധന.
ലഘുലേഖകള്‍, യോഗത്തിന്റെ മിനുട്‌സ് ബുക്ക്, സി.ഡി.കള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ., പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളില്‍ പ്രകടനം നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.