താമരശേരി: ഗോവയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ യുവാവ് പനാജിയിലെ ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു. പെരുമ്പള്ളി കുറുവേടത്ത് രാജന്റെ മകന്‍ ഷാലറ്റ്(അപ്പു-21)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. തിങ്കളാഴ്ച വൈകിട്ടാണ് ആറംഗ സംഘം താമരശേരിയില്‍ നിന്ന് യാത്ര തിരിച്ചത്്.
ചൊവ്വാഴ്ച രാവിലെ ഹോട്ടലില്‍ ഒന്നാം നിലയില്‍ രണ്ടു മുറികളെടുത്ത സംഘം രാത്രി പതിനൊന്നോടെ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഫോണ്‍ വന്നതിനെ തുടര്‍ന്ന് മുറിയില്‍ നിന്ന് പുറത്തേക്കുപോയ ഷാലറ്റ് കെട്ടിടത്തില്‍ നിന്ന് താഴെ സിമന്റ് തറയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
റൂം ഒഴിഞ്ഞ് പോകുകയായിരുന്ന ഒറീസ സ്വദേശി അറിയിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ മാനേജരാണ് ഷാലറ്റിന്റെ സുഹൃത്തുക്കളെ വിളിച്ചുണര്‍ത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഷാലറ്റിന്റെ അച്ഛനും ബന്ധുക്കളും ഗോവയിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. അമ്മ: ലത. സഹോദരങ്ങള്‍: ഷാജറ്റ്, ശ്രീവിഷ്ണു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment