കണ്ണൂര്‍ . സംസ്ഥാനത്തെ ജയിലുകള്‍ രാജ്യത്തിനു മാതൃകയാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ (സിക്ക) എക്സ്റ്റന്‍ഷന്‍ കേന്ദ്രത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 70 ജയില്‍ വാര്‍ഡര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ജയിലില്‍ നിന്നുള്ള ചപ്പാത്തിയും കോഴിക്കറിയും ബിരിയാണിയുമൊക്കെ ഇപ്പോള്‍ പ്രശസ്തമാണ്. ജയില്‍ പുനരുദ്ധാരണത്തിന്റെ ഭാഗമാണിതെല്ലാം. ഒറ്റപ്പെട്ടവരുടെ ഇടമാണു ജയിലെന്ന ധാരണ മാറുകയാണ്. സൌരോര്‍ജ പദ്ധതി വ്യാപകമാക്കും. ഈ മാറ്റം പൊതുജനവും അംഗീകരിക്കുന്നുണ്ട്. ജയില്‍ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. അച്ചടക്കം പാലിക്കുകയാണ് ഉദ്യോഗസ്ഥരുടെ ചുമതല അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച പുറത്തിറങ്ങിയ വാര്‍ഡര്‍മാരില്‍ ബിടെക്, എംബിഎ, ബിഎഡ്, സെറ്റ് യോഗ്യതകളുള്ളവരുണ്ട്. 26 പേര്‍ വനിതകളാണ്. കാസര്‍കോട് സബ് ജയിലില്‍ നിന്നു തടവു ചാടിയ നാലു പ്രതികളെ പിടികൂടാന്‍ ട്രെയിനി വാര്‍ഡര്‍മാരെ നിയോഗിച്ചിരുന്നു. ജയില്‍ വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ കമാന്‍ഡറുടെ നേതൃത്വത്തില്‍ വനിതാ പഌറ്റൂണ്‍ പരേഡില്‍ പങ്കെടുത്തത്.
മികവു കാട്ടിയ ട്രെയിനി വാര്‍ഡര്‍മാരായ പി.സലിം (മലപ്പുറം), സി.സതീഷ് (പാലക്കാട്), കെ.രാജേഷ് (പാലക്കാട്), കെ. സഞ്ജയ് ഏബ്രഹാം(കോഴിക്കോട്), അനുജ എസ്. നായര്‍ (തിരുവനന്തപുരം), നഹീദഅഞ്ചുകണ്ടി
പാലക്കല്‍ (കണ്ണൂര്‍), മിനി തെക്കേവീട്ടില്‍ (കണ്ണൂര്‍), സി.എ. നിഷാമണി (വയനാട്) എന്നിവര്‍ക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ജയില്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്, ഡിഐജിമാരായ ബി. പ്രദീപ്, ശിവദാസ് കെ. തൈപ്പറമ്പില്‍, സിക്ക കണ്ണൂര്‍ കേന്ദ്രം പ്രിന്‍സിപ്പല്‍ എ.ദേവദാസ്, കണ്ണൂര്‍ നഗരസഭാധ്യക്ഷ എം.സി. ശ്രീജ, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷൈജ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment