ചെറുവത്തൂര്‍: സൌരോര്‍ജ വൈദ്യുത പദ്ധതി ജയിലുകളില്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ഇതിനകം തന്നെ ജയിലുകളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ നാടിന് തന്നെ മാതൃകയായിരിക്കുകയാണ്. ഇത്തരം പദ്ധതികള്‍ വീടുകളിലും നടപ്പിലാക്കാന്‍ തയാറാകണമെന്ന് മന്ത്രി പറഞ്ഞു. ചീമേനി തുറന്ന ജയിലിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കെ. കുഞ്ഞിരാമന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് എം. ബാലകൃഷ്ണന്, കരിമ്പില്‍ കൃഷ്ണന്, കെ.പി. വല്സലന്, യു. രാഘവന്, എം. ശ്രീജ, വി.പി. സുനില്‍കുമാര്‍, കെ.എം. പുരുഷോത്തമന്, കെ. രാമചന്ദ്രന്, ജയില്‍ സൂപ്രണ്ട് എ. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment