Latest News

വിഷുസാധനങ്ങള്‍ വാങ്ങി മടങ്ങവെ വാന്‍ തട്ടി മരിച്ചു

ചെറുകുന്ന്: വിഷുവിന് സാധനങ്ങള്‍വാങ്ങി വീട്ടിലേക്ക് മടങ്ങവെ മധ്യവയസ്‌കന്‍ പിക്കപ്പ്‌വാന്‍ തട്ടി മരിച്ചു. ചെറുകുന്ന് കവിണിശ്ശേരിയിലെ കുന്നാവില്‍ മോഹനന്‍ (52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മംഗലശ്ശേരി വത്സനെ(48) പരിക്കുകളോടെ ചെറുകുന്ന് മിഷന്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച സന്ധ്യയ്ക്ക് കോണ്‍വെന്റ് റോഡ് അവില്‍ മില്ലിന് സമീപത്താണ് സംഭവം. ഇരുവരും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കയറ്റില്‍ യൂണിറ്റ് ഭാരവാഹികളാണ്. പരേതരായ കേളു-നാരായണി ദമ്പതിമാരുടെ മകനാണ് മോഹനന്‍. ഭാര്യ: ഉഷാകുമാരി (കൂനം). മകന്‍: ആദര്‍ശ് (പ്ലസ്ടു വിദ്യാര്‍ഥി). സഹോദരങ്ങള്‍: മധുസൂദനന്‍, വേണുഗോപാലന്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.