വെള്ളിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് സിപിഐയിലെ പി. ബാലന്‍ മാസ്റ്ററുടെ സമര പ്രഖ്യാപനത്തിന് ലീഗ് കൗണ്‍സിലറായ കെ.പി. അന്‍സാരി പിന്തുണ പ്രഖ്യാപിച്ചത്. താന്‍ പ്രതിനിധീകരിക്കുന്ന മൂഴിക്കര ചന്ദ്രോത്ത് വാര്‍ഡിനെ നഗരസഭ അവഗണിക്കുന്നുവെന്നായിരുന്നു ബാലന്‍ മാസ്റ്റരുടെ ആരോപണം.
തന്റെ വാര്‍ഡിലെ അഗതികള്‍ക്കുള്ള വീട് ലഭിച്ച സുഭദ്രാമ്മയ്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന തന്റെ ആവശ്യത്തിന് രണ്ടു വര്‍ഷമായിട്ടും പരിഹാരമായിട്ടില്ല. സുഭദ്രാമ്മയുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ താന്‍ നഗരസഭാ ഓഫീസിനു മുന്നില്‍ സമരം ചെയ്യുമെന്ന് ബാലന്‍ മാസ്റ്റര്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ആരോരുമില്ലാത്ത വയോധികയുടെ വീടിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത നഗരസഭയ്‌ക്കെതിരേ ബാലന്‍ മാസ്റ്റര്‍ നടത്തുന്ന സമരത്തിന് താന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായും ബാലന്‍ മാസ്റ്ററോടൊപ്പം നഗരസഭയ്ക്കു മുന്നില്‍ സമരത്തിന് താനും ഉണ്ടാകുമെന്നും മുസ്‌ലിം ലീഗിലെ കെ.പി. അന്‍സാരി യോഗത്തില്‍ വ്യക്തമാക്കി.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സെയ്ദാര്‍പള്ളി മുബാറക്ക് ഹൈസ്‌കൂളിനു സമീപം സ്ഥിതി ചെയ്യുന്ന അര ഡസന്‍ മൊബൈല്‍ ടവറുകള്‍ നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണമെന്ന് എ.കെ. സക്കരിയ ആവശ്യപ്പെട്ടു. നഗരസഭ നല്‍കിയ ബയോഗ്യാസ് പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങള്‍ നല്‍കിയിട്ടില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
30 നകം ബയോ ഗ്യാസ് പ്ലാന്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ വ്യക്തമാക്കി. തെരുവുവിളക്കുകള്‍ കത്താത്തതും യോഗത്തില്‍ ചര്‍ച്ചചെയ്തു. വൈസ് ചെയര്‍മാന്‍ സി.കെ. രമേശന്‍, അഡ്വ. എം.വി. മുഹമ്മദ് സലീം, ടി.പി. ഷാനവാസ്, അഡ്വ. സി.ടി. സജിത്ത്, എം. സൗജത്ത്, ടി.സി. ഖിലാബ്, പി.പി. ഗംഗാധരന്‍, ഇ.കെ. ഗോപിനാഥ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment