ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മുംബൈയില്‍ നിന്ന് വരികയായിരുന്ന അക്ബര്‍ ട്രാവല്‍സിന്റെ ബസും പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന വിഘ്‌നേശ്വര ബസുമാണ് കൂട്ടിയിടിച്ചത്. പിലാത്തറ സ്റ്റാന്‍ഡില്‍ നിന്നും ദേശീയപാതയിലേക്ക് കയറുകയായിരുന്ന വിഘ്‌നേശ്വര ബസില്‍ അക്ബര്‍ ട്രാവല്‍സിന്റെ ബസിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിഘ്‌നേശ്വര ബസ് റോഡരികിലേക്ക് തെന്നിനീങ്ങി.
ഇടിയുടെ ആഘാതത്തില്‍ വിഘ്‌നേശ്വര ബസ് റോഡരികിലേക്ക് തെന്നിനീങ്ങി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇരു ബസുകളിലുമുള്ളവര്‍ക്കു പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളവര്‍: പുറച്ചേരിയിലെ ശ്രീജിത്ത് (32), റോസ (46), കരുവാരകുണ്ടിലെ യൂസഫ് (28), കാസര്‍ഗോട്ടെ ഗോപാലന്‍ (51), അടുത്തിലയിലെ കുഞ്ഞിരാമന്‍ (70), ചാമിഷ് (26), തൃശൂരിലെ വി. രാവു (45), വിപിന്‍ (27), വടകരയിലെ ഗോപാലന്‍ (54), പേരാമ്പ്രയിലെ ആയിഷു (46), വര്‍ക്കല സ്വദേശി അനസ് (37), തായിനേരിയിലെ അനില്‍കുമാര്‍ (32), പയ്യന്നൂരിലെ സുധീഷ് (29), കുഞ്ഞാമിന (50), ബിന്ദു (30), കുഞ്ഞിമംഗലത്തെ ദേവു (54), പറവൂരിലെ ശാലിനി (48), പാണപുഴയിലെ വിനീഷ് (18), ചെറുതാഴത്തെ പാഞ്ചാലി (60), ഇന്ദിര (39), ഏര്യത്തെ തമ്പായി (62) പിലാത്തറയിലെ സ്റ്റെല്ല (47), പുഷ്പവല്ലി (42), സുബിന (19), ഇരിങ്ങാലക്കുടയിലെ ലക്ഷ്മി (9), വൈശാഖ് (14), അമ്പിളി (35), താവത്തെ സജിദ (26), തിരുമേനിയിലെ ബിന്‍ഷ പ്രിന്‍സ് (19), ചാലാട്ടെ മനീഷ് (33), ഫല്‍ഗുനന്‍ (36), ബന്തിയടുക്കയിലെ ഗോപാലന്‍ (51), ബസ് കണ്ടക്ടര്‍ ബൈജു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment