കണ്ണൂരിനെ രാജ്യത്തെ മികച്ച സര്‍വകലാശാലകള്‍ക്കൊപ്പമെത്തിക്കും. മുഴുവന്‍ കോളജുകള്‍ക്കും നാക് അക്രഡിറ്റേഷന്‍ ലഭിക്കാനുള്ള ശ്രമം തുടങ്ങും. പഠനവകുപ്പുകള്‍ ഊര്‍ജിതമാക്കും. താല്‍ക്കാലിക അധ്യാപകരാണ് നാക് അക്രഡിറ്റേഷന്‍ വൈകുന്നതിനുള്ള പ്രധാന കാരണം. അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും തസ്തികകളില്‍ സ്ഥിര നിയമനം നടത്തും. ഇതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. ഗവേഷണത്തിന് പ്രാധാന്യം നല്‍കും. ഗവേഷകര്‍ക്ക് ആവശ്യമായ സൌകര്യവും പിന്തുണയും നല്‍കണം.
പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് സൌകര്യമൊരുക്കും. ഈ വിദ്യാര്‍ഥികളെ അധ്യാപന രംഗത്ത് ഉപയോഗിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കും. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരം നല്‍കും. താവക്കരയിലെ സെന്‍ട്രല്‍ ലൈബ്രറി കെട്ടിടം പൂര്‍ത്തിയാക്കാന്‍ ഊര്‍ജിതമായ ശ്രമം നടത്തും. വ്യക്തമായ ആസൂത്രണത്തിലൂടെ പരീക്ഷാ നടത്തിപ്പു കുറ്റമറ്റതാക്കും.
വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമയത്തു ലഭിക്കാന്‍ നടപടിയെടുക്കും. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു സര്‍ട്ടിഫിക്കറ്റ് വിതരണം ഊര്‍ജിതമാക്കും. ക്രെഡിറ്റ് സെമസ്റ്റര്‍ രീതിയുടെ പ്രശ്‌നങ്ങള്‍ സിന്‍ഡിക്കറ്റ് സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം പരിഹരിക്കും. സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ ശക്തിപ്പെടേണ്ടതുണ്ട്. സ്വാശ്രയ കോളജ് അധ്യാപകര്‍ക്കു യോഗ്യതാ പരീക്ഷയില്‍ 55% മാര്‍ക്ക് നിര്‍ബന്ധമാക്കുും.
ഇ ഗവേണന്‍സ് പദ്ധതി പ്രകാരം ഡിസംബര്‍ മുപ്പത്തൊന്നിനകം അഞ്ചു കോടി രൂപ ചെലവിട്ട് കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കും. എല്ലാ ക്യാംപസുകളെയും നെറ്റ്‌വര്‍ക്കിലൂടെ ബന്ധിപ്പിക്കും. നാനോ സയന്‍സ് വിഭാഗം പുനരുജ്ജീവിപ്പിക്കുന്ന കാര്യം അധ്യാപകരുമായി ചര്‍ച്ച ചെയ്യും. റജിസ്ട്രാര്‍ നിയമനം അടുത്ത സിന്‍ഡിക്കറ്റില്‍ തീരുമാനിക്കും. ബജറ്റിലെ പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്‍ഗണന നല്‍കും വൈസ് ചാന്‍സലര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment