അതിനിടെ വ്യാഴാഴ്ചയും നാറാത്തെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചു. കഴിഞ്ഞ ദിവസം പോലീസ് പരിശോധനയ്ക്കിടെ ഓടി രക്ഷപെട്ട കമറുദ്ദീന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. നാല് വടിവാളുകളും കത്തികളും അടങ്ങിയ ശേഖരമാണ് കണ്‌ടെത്തിയത്. മേഖലയിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീട്ടിലും പോലീസ് റെയ്ഡ് തുടരുകയാണ്.
![]() |
| എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ്.പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍ ഉദ്ഘാടനം ചെയ്യുന്നു |
അതേസമയം റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.
രണ്ട് തവണ ജില്ലയിലെ എസ്.ഡി.പി.ഐ ഓഫീസുകളില്‍ റെയ്‌ഡെന്ന പേരിഫ കയറിയിറങ്ങിയ പോലീസിനെ ഇനി ഒരു തവണ കൂടി പാര്‍ട്ടി ഓഫീസുകളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് മാര്‍ച്ച് ഉദ്ഘാടനംചെയ്ത ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ മട്ടന്നൂര്‍ മുന്നറിയിപ്പ് നല്‍കി.
നേരത്തെ സി.പി.ഐ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് പോലീസ് റെയിഡ് നടത്തി ബോംബുകളും ആയുധങ്ങളും കണ്ടെത്തിരുന്നു. എന്നാല്‍ ഇതേകുറിച്ചുളള അന്വേഷണം എവിടെ എത്തി എന്ന് പോലീസ് വ്യക്തമാക്കണമെന്ന് സജീര്‍ ആവശ്യപ്പെട്ടു.
മനക്കരുത്തുളളവര്‍ ജീവിക്കുന്ന നാടാണ് കണ്ണൂര്‍, ഇത് കൊച്ചിയിലെ സ്മാര്‍ട്ട് സിററിയല്ലെന്ന് പോലീസിനെ ഓര്‍മ്മിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment