വിഴിഞ്ഞം: കടപ്പുറത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയില്‍ സ്‌ഫോടകവസ്തു വച്ച് തകര്‍ത്തു കൊല്ലാന്‍ ശ്രമം. തല തകര്‍ന്നു ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ മാരകായുധങ്ങളുമായി എത്തിയ പ്രതിയെ പിടികൂടി പോലീസില്‍ ഏല്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ വിഴിഞ്ഞം കടപ്പുറത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഇതിനു പിന്നില്‍ ദുരൂഹതയുണെ്ടന്ന് നാട്ടുകാര്‍ പറയുന്നു.
സ്‌ഫോടനത്തില്‍ പരിക്കേറ്റ വിഴിഞ്ഞം കുടൈക്കുളം സ്വദേശി ഷൈജു (27)വിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിത്തുറ സ്വദേശി എഡ്വിനെയാണ് പിടികൂടിയത്. വിഴിഞ്ഞം പഴയ വാര്‍പ്പിന് സമീപത്തെ മത്സ്യ സംസ്‌കരണ ഫാക്ടറിയിലെ തൊഴിലാളിയായ ഷൈജു രാത്രിയില്‍ ചൂടു കൂടുതലായതിനാല്‍ കടപ്പുറത്തെ ചെറിയ ഓലഷെഡ്ഡിലാണ് കിടന്നുറങ്ങിയത്. ഇവിടെ വച്ചായിരുന്നു ആക്രമണം. ഷെഡിനകത്ത് രക്തം തളംകെട്ടി കിടപ്പുണ്ട്. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ദ്ധരും പരിശോധനക്കെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നു പറയപ്പെടുന്നു.
ഏതാനും മാസങ്ങള്‍ക്കു മുമ്പു പ്രതി എഡ്‌വിന്റെ സഹോദരന്‍ ആല്‍ബിന്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച സംഭവം വിവാദമായിരുന്നു. മരണത്തില്‍ ദുരൂഹതയുണെ്ടന്ന ആരോപണമുണ്ടായതോടെ മൃതദേഹം രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം വരെ നടത്തേണ്ട അവസ്ഥയുണ്ടായി. വൈദികനെ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസിലെ പ്രതിയാണ് എഡ്‌വിനെന്നു വിഴിഞ്ഞം സിഐ സ്റ്റുവര്‍ട്ട് കീലര്‍ അറിയിച്ചു.
മത്സ്യബന്ധന സീസണ്‍ തുടങ്ങാറായതോടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ക്ഷുദ്രശക്തികള്‍ പ്രവര്‍ത്തിക്കുന്നതായുള്ള സംശയത്തിലാണു നാട്ടുകാര്‍. സ്ഥലത്തു പോലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment