Latest News

കണ്ണൂര്‍ പെരുവങ്ങൂരില്‍ വീട്ടില്‍നിന്നു വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

കണ്ണൂര്‍: മയ്യിലിനടുത്ത പെരുവങ്ങൂരിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. മാരിയാംവളപ്പില്‍ ഇബ്രാഹിമിന്റെ (55) വീട്ടില്‍ എസ്‌ഐ കല്യാടന്‍ സുരേന്ദ്രനും സംഘവും ശനിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണു സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. 15 തോട്ടകള്‍, ഒന്‍പതു പായ്ക്കറ്റ് ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റണേറ്ററുകള്‍, ഒന്‍പതു റോള്‍ ഫ്യൂസ് വയറുകള്‍ എന്നിവയാണു പിടികൂടിയത്.
ബഹുനില കെട്ടിടങ്ങള്‍ വരെ തകര്‍ക്കാന്‍ ശേഷിയുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണു പിടിച്ചെടുത്തതെന്നു പോലീസ് പറഞ്ഞു. വീടിന്‍െ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. വീട്ടുടമ ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തു. പുഴയില്‍ മത്സ്യം പിടിക്കുന്നവര്‍ ഇബ്രാഹിമില്‍നിന്നു തോട്ട വാങ്ങിച്ചു കൊണ്ടുപോകുന്നുണെ്ടന്ന രഹസ്യവിവരത്തേത്തുടര്‍ന്നു കുറച്ചു ദിവസങ്ങളായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഇയാള്‍ ആര്‍ക്കൊക്കെ സ്‌ഫോടക വസ്തുക്കള്‍ വിതരണം ചെയ്തിട്ടുണെ്ടന്നും എവിടെ നിന്നാണു ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുന്നതെന്നു അന്വേഷിച്ചുവരുകയാണെന്നും എസ്‌ഐ കല്യാടന്‍ സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.