ഉദുമ: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിങ്കാരിമേള മത്സരം പാലക്കുന്നിനെ ഉത്സവലഹരിയിലാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാസംഘങ്ങളാണ് മത്സരത്തിനെത്തിയത്. നാല് വാദ്യസംഘങ്ങളാണ് ചെണ്ടമേളത്തില്‍ പ്രാവീണ്യം തെളിയിക്കാനെത്തിയത്. പാലക്കുന്ന് ടൗണില്‍ മത്സരാര്‍ഥികളുടെ പ്രദര്‍ശന മേളത്തിന് ശേഷമായിരുന്നു മത്സരം. ബേഡകം വനിതാസംഘം ഒന്നും നൂപുരധ്വനി പടന്നക്കാട് രണ്ടും നക്ഷത്ര വനിതാ വാദ്യസംഘം കാരിമൂല മൂന്നും സ്ഥാനം നേടി. സംഘാടക സമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍ സമ്മാനം നല്‍കി. മറ്റ് മത്സരങ്ങളിലെ വിജയികള്‍- കഥ: സൗമ്യ മുഴക്കോം, നികേഷ് പ്രഭ രാവണീശ്വരം. കവിത: കസ്തൂരി കണ്ണംകുളം, എം അഞ്ജലി തിമിരി. ലേഖനം. (ഹയര്‍സെക്കന്‍ഡറി) പി നിഷിത പറമ്പ, എ വി ജ്യോത്സന ശ്രീധരന്‍ പടന്നക്കടപ്പുറം, (ജനറല്‍) കെ ഹരി എരവില്‍, എം മിനി പനയാല്‍. തെരുവ് നാടകം: കെ വി ശോഭന കണ്ണംകുളം, കെ ഉണ്ണികൃഷ്ണന്‍ ചെറുവത്തൂര്‍. വിജയികള്‍ക്കുള്ള സമ്മാനം ചൊവ്വാഴ്ച വൈകിട്ട് പാലക്കുന്നില്‍ നടത്തുന്ന പൊതുസമ്മേളനത്തില്‍ വിതരണം ചെയ്യും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment