കാസര്‍കോട് തുരുത്തിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ സഫ്വാനാണ് (18) കാരുണ്യമതികളുടെ സഹായവും കാത്ത് തിരുവനന്തപുരത്ത് റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ കഴിയുന്നത്. നിരവധി തവണ ഫിസിയോ തെറാപ്പിക്കും കീമോതെറാപ്പിക്കും വിധേയനായ ഈ യുവാവ് ജീവനും മരണത്തിനുമിടയിലെ നൂല്‍പാലത്തില്‍ കിടന്നാടുകയാണ് ഇപ്പോള്‍. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ അടിയന്തിര ശസ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിനുള്ള വഴിയില്ലാതെ വിഷമിക്കുകയാണ് വാപ്പ അബ്ദുല്‍ ഖാദറും ഉമ്മ സാറയും.
ശസ്ത്രക്രിയക്ക് 7 ലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപയും കാരുണ്യ സഹായ നിധിയില്‍ നിന്ന് 2 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാറിന്റെ സഹായമായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബാക്കിവേണ്ട തുകക്ക് വേണ്ടി അലയുകയാണ് കുടുംബം. കുടുംബത്തെ സഹായിക്കാന്‍ തുരുത്തിയിലെ ഐലാന്റ് ക്ലബ്ബിന്റെ കീഴില്‍ സഫ്വാന്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൈനുല്‍ ആബിദീന്‍ ചെയര്‍മാനും ബി. അബ്ദുല്ല കണ്‍വീനറുമായുള്ള കമ്മിറ്റി കനറാ ബാങ്ക് കാസര്‍കോട് ജാല്‍സൂര്‍ റോഡ് ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 0726101113942.
കുടുംബത്തിന്റെ അത്താണിയായ യുവാവിന്റെ ജീവന്‍ കാക്കാനുള്ള ദൗത്യത്തില്‍ കാരുണ്യമതികള്‍ കൈക്കോര്‍ക്കണമെന്ന് സഹായസമിതി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 9567869598
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News


No comments:
Post a Comment