Latest News

എം.എ യൂസഫലിയെ കാസര്‍കോട്ട് മത്സരിപ്പിക്കാന്‍ നീക്കം

കാസര്‍കോട്: പ്രമുഖ ഗള്‍ഫ് വ്യാവസായിയും പത്മശ്രീ ജേതാവുമായ എം.എ യൂസഫലിയെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സാധ്യത. ഇതു സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നറിയുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സ്ഥിരമായി മത്സരിച്ച് പരാജയപ്പെടുന്ന കാസര്‍കോട് മണ്ഡലത്തില്‍ എം.എ യൂസഫലി മത്സരിക്കുകയാണെങ്കില്‍ വിജയം സുനിശ്ചിതമെന്ന കണക്കുകൂട്ടലിലാണ് മുസ്‌ലിം ലീഗ്. നല്ലൊരു മുസ്‌ലിം വോട്ടര്‍മാരുളള കാസര്‍കോട് പ്രവാസികള്‍ ഏറെയുളളത് യൂസഫലിക്ക് നേട്ടമാകുമെന്നാണ് ലീഗ് കണക്കുകൂട്ടുന്നത്.
സൗദ്യ അറേബ്യയി നിതാഖത്ത് നിയമം കര്‍ശനമാക്കിയതോടെ അങ്കലാപ്പിലായ പ്രവാസി സമൂഹത്തെ ആശ്വസിപ്പിക്കാന്‍ യൂസഫലിക്ക് കഴിയുന്നുണ്ട്. അതു കൊണ്ട് തന്നെ യൂസഫലിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണം ചെയ്യുമെന്നാണ് ലീഗ് വിശ്വസം. ഗള്‍ഫിലും നാട്ടിലുമായി ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന യൂസഫലിക്ക് തന്റെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകള്‍ രാഷ്ട്രീയ ഭേദമന്യേ ലഭിക്കാന്‍ ഇടയുളളതിനാല്‍ സ്ഥാനാര്‍ത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകും.
യൂസഫലിയെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള ലീഗിന്റെ ശ്രമം വിജയിച്ചാല്‍ അത് മററു മണ്ഡലങ്ങളിലും യു.ഡി.എഫിന് അനുകൂല തരംഗമുണ്ടാകുമെന്നാണ് നീരീക്ഷകര്‍ വിലയിരുത്തുന്നത്.
കൂടാതെ സുന്നീ വിഭാഗങ്ങളുമായി ഏറെ അടുപ്പം പുലര്‍ത്തി വരുന്ന യുസഫലിക്ക് കാസര്‍കോട് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതോടെ ഇരു വിഭാഗം സുന്നികളുടെയും വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാകുമെന്നാണ് ലീഗ് കണക്കു കൂട്ടുന്നത്.
പതിററാണ്ടുകളായി കൈവിട്ടു പോയ കാസര്‍കോട് മണ്ഡലം തിരികെ പിടിക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്യും.
മത്സരത്തില്‍ പരാജയപ്പെട്ടാല്‍ വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് യൂസഫിലെ എം.പിയാക്കാമെന്ന ഉറപ്പ് മുസ്‌ലിം ലീഗ് നല്‍കും. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് യൂസഫലി മനസ്സ് തുറന്നിട്ടില്ല.
യൂസഫലിയെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കണമെങ്കില്‍ യു.ഡി.എഫും കോണ്‍ഗ്രസ്സും കനിയണം. സ്ഥിരമായി മത്സരിച്ച് പരാജയം ഏററുവാങ്ങിയ കോണ്‍ഗ്രസ്സ് കാസര്‍കോട് മണ്ഡലം ലീഗിന് വിട്ടുകൊടുക്കുമെന്നാണ് സൂചന.

കാസര്‍കോട് മുന്നില്‍ കണ്ട് മൂന്നുപേരെ ലോക് സഭയിലേക്ക് അയക്കാന്‍ ലീഗ് തയ്യാറെടുക്കുന്നു

Keywords: Malabarflash, Yusuffali-MA, IUML, UDF, ELECTION, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

2 comments:

  1. എന്നാല്‍ എട്ടു നിലയില്‍ ഞങ്ങള്‍ പൊട്ടിക്കും

    ReplyDelete
  2. എന്നാൽ ഒരു ലക്ഷം വോട്ടിനു LDF ജയിക്കും .... ലുലു വിൽ ജോലി ചെയ്യുന്ന വരുടെ വോട്ടു പോലും ഇയാൾക്ക് കിട്ടില്ല .

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.