Latest News

സൗദിയില്‍നിന്ന് പുറത്താക്കപ്പെട്ട യു.എ.ഇ സുന്ദരന് ലഭിച്ചത് 80,000ത്തോളം പ്രണയാഭ്യര്‍ത്ഥനകള്‍

സൗദി അറേബ്യ: യുവതികള്‍ വഴിതെറ്റി പോകും എന്ന് ഭയപ്പെട്ടു സൗദി അറേബ്യയില്‍നിന്ന് പുറത്താക്കിയ യുഎഇ സുന്ദരന്റെ പിന്നാലെ സ്ത്രീ ആരാധകര്‍ കൂടുന്നതായി റിപ്പോര്‍ട്ട്.

ഒമര്‍ ബോര്‍ക്കാന്‍ അല്‍ ഗല എന്ന് പേരുള്ള ഇദ്ദേഹത്തിനു തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജിലൂടെ ഇതുവരെയായി 80,000 ത്തോളം പ്രണയാഭ്യര്‍ത്ഥനകള്‍ കിട്ടിയിട്ടുണ്ട് എന്നാണ് സൗദി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അത് കൂടാതെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്നേ ദിവസം മാത്രം ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ 76,216 ലൈക്കുകള്‍ നേടിയിട്ടുണ്ട് എന്നാണ് ലേഖകന്‍ ഇദ്ദേഹത്തിന്റെ പേജ് പരിശോധിച്ചപ്പോള്‍ കാണാനായത്.

ലോകത്ത് ഒരു ദിവസം കൊണ്ട് ഇത്രയധികം ലൈക്ക് നേടിയ ആളുകള്‍ ചിലപ്പോള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലേക്ക് പ്രണയാഭ്യര്‍ത്ഥനകളുമായി വന്ന ചില സ്ത്രീകള്‍ അയച്ച മെസേജുകള്‍ ഈ പത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒരു സ്ത്രീ ആവശ്യപ്പെടുന്നത് ഇദ്ദേഹത്തെ ടെക്‌സാസിലേക്ക് അയച്ചു കൊടുക്കുവാനാണ്. ഇയാളെ കിട്ടിയാല്‍ താന്‍ വെച്ചേക്കില്ല എന്നാണ് സ്ത്രീ ഉദ്ദേശിച്ചത്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇദ്ദേഹത്തിന്റെ സൗന്ദര്യത്തില്‍ സ്ത്രീകള്‍ മയങ്ങി വീഴുന്നു എന്നാണ്.




Keywords: Omar Borkan Al Gala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.