Latest News

ജില്ലയില്‍ 1,04,064 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കി വരുന്ന സമഗ്രാരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ (ആര്‍.എസ്.ബി.വൈ-ചിസ്)രജിസ്റ്റര്‍ചെയ്തകുടുംബങ്ങള്‍ ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ ജില്ലയിലെ വിവിധ അക്ഷയകേന്ദ്രങ്ങള്‍ വഴി രജിസ്റ്റര്‍ ചെയ്ത 1,04,064 കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ നല്‍കു ന്നത്.നിര്‍ദ്ദിഷ്ട പഞ്ചായത്ത് മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ കുടുംബാംഗങ്ങളോടൊപ്പം ഹാജരായി ഫോട്ടോ എടുത്ത് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റേ ണ്ടതാണ്.
അക്ഷയകേന്ദ്രങ്ങളില്‍ നിന്നും രജിസ്റ്റ്രേഷന്‍ സമയത്ത് ലഭിച്ച സ്ലിപ്പ് കുടുംബശ്രീ മൂഖാന്തിരംവിതരണം ചെയ്യുന്ന സ്ലിപ്പ് എന്നിവയിലേതെങ്കിലുമായി നിര്‍ദ്ദിഷ്ട തീയ്യതികളില്‍ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ ഹാജരാക്കണം. ഒരു കുടുംബത്തിലെ പരമാവധി അഞ്ചു പേര്‍ക്കു മാത്രമാണ് കാര്‍ഡിലുള്‍പ്പെടാന്‍ സാധിക്കുന്നത്. ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങളില്‍ 30രൂപയാണ് ഫീയായി നല്‍കേണ്ടത്.നിലവില്‍ ആര്‍ എസ് ബി വൈ പദ്ധതിയില്‍ അംഗത്വമുള്ള എപി.എല്‍ കാര്‍ഡ്ഉടമകള്‍ക്ക് അതു പുതുക്കി നല്‍കുന്നതിനായി ജില്ലാ തലത്തില്‍ എന്റോള്‍മെന്റ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. ബന്ധപ്പെട്ട കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം ഹാജരായി കുടുംബ ഫോട്ടോ എടുത്ത് പുതിയ കാര്‍ഡ് കൈപ്പറ്റാവുന്നതാണ്. 594 രൂപയാണ് ഇത്തരത്തില്‍ കാര്‍ഡ്‌കൈപ്പറ്റുന്നതിനായി പ്രീമിയം തുകയായി കേന്ദ്രങ്ങളില്‍ ഇവര്‍ ഒടുക്കേണ്ടത്.
്ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിലവില്‍ രജിസ്റ്റ്രേഷന്‍ നടത്തുകയും, എന്നാല്‍ ചികിത്സാര്‍ത്ഥം ഇപ്പോള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി ഉള്‍പ്പെടുന്നതുമായ കുടുംബങ്ങള്‍ക്ക് അടിയന്തിരമായിഫോട്ടോയെടുത്ത സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കും. ഇവര്‍ക്ക് കാര്‍ഡ് ലഭ്യമാക്കാനും ചികിത്സ മുടക്കം കൂടാതെ തുടരുന്നതിനും ജില്ലയിലെ പ്രമുഖ ആസ്പത്രികളില്‍ ഫോട്ടോ എടുക്കല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും, കാസറഗോഡ് ജനറല്‍ ആശുപത്രിയിലും ഫോട്ടോ എടുക്കല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു വിവിധ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സാങ്കേതികമായി വിപുലീകരിച്ച 64 കെ ബി കാര്‍ഡാണ് ഇത്തവണ വിതരണം ചെയ്യുന്നത്.
കാര്‍ഡ് ലഭിക്കുന്ന കുടുംബത്തിന് സര്‍ക്കാര്‍, സ്വകാര്യ, സഹകരണ ആശുപത്രികള്‍ മുഖേന 30,000 രൂപയുടെ ചികിത്സാ സഹായം ഓരോ വര്‍ഷവും ലഭിക്കുന്നതാണ്. കൂടാതെ, ഗുരുതരമായ രോഗങ്ങള്‍ക്ക് 70,000 രൂപയുടെ ചിസ്പ്ലസ് അധിക ചികിത്സാ സഹായവും നല്‍കുന്നു. ഇതിനു പുറമേ കുടുംബനാഥനോ നാഥയ്‌ക്കോ സംഭവിക്കുന്ന അപകടമരണത്തിനും, ഗുരുതരമായ പൊള്ളലിനും, 2 ലക്ഷം രൂപ ധനസഹായവും നല്‍കി വരുന്നുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് അംഗത്വം ഉള്ള 100 വ്യക്തികള്‍ക്ക് വൃക്കമാറ്റിവെയ്ക്കല്‍ ആവശ്യത്തിനായി 2 ലക്ഷം രൂപ വരെ നല്‍കുന്ന പുതിയ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോട്ടോ എടുക്കല്‍ സംബന്ധമായ വിവരങ്ങള്‍ക്ക് അതത്ഞ്ചായത്ത് മുനിസിപ്പല്‍ കുടുംബശ്രീ പ്രവര്‍ത്തകരുമായി ബന്ധപ്പെടാവുന്നതാണ്. പദ്ധതിസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 200 2530 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.