Latest News

പിതാവിനെ കണ്ണാടി ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് റിമാന്റില്‍

Kerala, Kannur, Father, Son, Attacked
തളിപ്പറമ്പ: പിതാവിനെ കണ്ണാടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ കോടതി റിമാന്റ് ചെയ്തു. രാമന്തളി എട്ടിക്കുളം മടിയങ്കുന്നിലെ മുല്ലക്കെട്ടില്‍ പുതിയപുരയില്‍ മഹ്മൂദിനെയാണ്(42) പോലീസ് റിമാന്റ് ചെയ്തത്. കഴിഞ്ഞ 31നാണ് സംഭവം നടന്നത്.
രാത്രി എട്ട് മണിക്ക് തറവാടായ എട്ടിക്കുളം മുല്ലക്കെട്ടില്‍ വീട്ടിലെത്തിയ മഹ്മൂദ് മാതാപിതാക്കളേയും സഹോദരിയേയും ആക്രമിക്കുകയായിരുന്നു. മഹ്മൂദിനോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പിതാവ് ആവശ്യപ്പെട്ടതോടെ ഇയാള്‍ പിതാവായ അബ്ദുല്ലയെ (72) കണ്ണാടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുല്ലയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മല്‍സ്യത്തൊഴിലാളിയായ മഹ്മൂദ് ഓലയമ്പാടിയിലെ യുവതിയേയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഏഴ് വയസുള്ള ഒരു മകനുമുണ്ട്. ഇയാള്‍ ഭാര്യയേയും മകനേയും സംരക്ഷിക്കാറില്ലെന്ന് പരാതിയുണ്ട്. ഇതിനുമുന്‍പും മഹ്മൂദ് മാതാപിതാക്കളെ മര്‍ദ്ദിക്കാറുണ്ട്. പിതാവിന്റെ പരാതിയെതുടര്‍ന്ന് മഹ്മൂദിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മഹ്മൂദിനെ മജിസ്‌ട്രേറ്റ് ജോര്‍ജ്ജ് ജോസഫ് 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.

Keywords: Kerala, Kannur, Father, Son, Attacked

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.