Latest News

പെണ്‍ വാണിഭസംഘത്തെ ഉപയോഗിച്ച് കോടികള്‍ തട്ടിയെടുത്ത സംഘം അറസ്റ്റില്‍

കോഴിക്കോട്: പെണ്‍ വാണിഭ സംഘത്തെ ഉപയോഗിച്ച് ഇടപാടുകാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപാടുകാരെ ബ്ലാക്ക് മെയില്‍ ചെയ്താണ് ഇവര്‍ കോടികള്‍ തട്ടിയെടുത്തത്. മലപ്പുറം സ്വദേശികളായ നൗഷാദ്, നിഷാദ്, അബ്ദുല്‍ ലത്തീഫ്, നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്.

25 അംഗ സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ നാലുപേരും. ഈ സംഘത്തിലെ രണ്ട് സ്ത്രീകളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 

സ്ത്രീകളെ ഉപയോഗിച്ച് ഇടപാടുകാരെ ആകര്‍ഷിക്കുകയും ഒടുവില്‍ അവര്‍ തമ്മില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ രഹസ്യക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തും. പിന്നീട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും ഭാര്യയേയും മക്കളേയും കാണിക്കുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയുമാണ് സംഘാംഗങ്ങള്‍ ചെയ്യുന്നത്. 

പ്രവാസി മലയാളികളാണ് ഇവരുടെ വലയില്‍ കുടുങ്ങിയവരില്‍ ഏറേയും. നാണക്കേട് ഓര്‍ത്ത് പലരും പരാതി നല്‍കാറില്ല. ഒരു പ്രമുഖ പ്രവാസി വ്യവസായിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. 

ഇയാളെ ഭീഷണിപ്പെടുത്തി മൂന്ന് കോടി രൂപയും 13 സെന്റ് സ്ഥലവും സംഘം കൈക്കലാക്കിയിരുന്നു. പിന്നീടും പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് വ്യവസായി പോലീസിനെ സമീപിച്ചത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് ഇരയായവരില്‍ ഭൂരിഭാഗവും.

Keywords: Kerala, Kannur, Sex racket, Gang, Fraud, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.