Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Arrested
Bekal Police
Kasaragod
News
കാസര്‍കോട്
സ്ത്രീധനത്തിന് വേണ്ടി ഊമ യുവതിക്ക് ക്രൂര മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍
സ്ത്രീധനത്തിന് വേണ്ടി ഊമ യുവതിക്ക് ക്രൂര മര്‍ദ്ദനം; ഭര്‍ത്താവ് അറസ്റ്റില്‍
ബേക്കല്‍: കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ഊമയും ബധിരയുമായ യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബാര പട്ടറ വളപ്പിലെ മുഹമ്മദ് റാഷിദി(26)നെയാണ് ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റാഷിദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. മീത്തല്‍ മാങ്ങാട്ടെ ജമീല(27)യുടെ പരാതി പ്രകാരമാണ് റാഷിദിനെതിരെ പോലീസ് കേസെടുത്തിരുന്നത്. 2010 മെയ് 30 നാണ് ജമീലയെ മുഹമ്മദ് റാഷിദ് വിവാഹം ചെയ്തത്. വിവാഹ വേളയില്‍ ജമീലയുടെ വീട്ടുകാര്‍ മുഹമ്മദ് റാഷിദിന് നല്കിയ രണ്ട് ലക്ഷം രൂപയും 30 പവന് സ്വര്‍ണ്ണവും യുവാവ് ഉപയോഗിച്ചിരുന്നു. പിന്നീട് ഒരു ലക്ഷം രൂപ വേണമെന്ന് പറഞ്ഞ് ജമീലയെ മുഹമ്മദ് റാഷിദ് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് രാവിലെ 9 മണിയോടെ ജമീലയെ റാഷിദ് കിടപ്പ് മുറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലപിടിച്ച് ഭിത്തിക്കിടിക്കുകയും ചവിട്ടുകയും ചെയ്തു. പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശ നിലയിലായ ജമീലയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ച പോലീസ് ചെര്‍ക്കളം മാര്‍ത്തോമ ബധിര വിദ്യാലയത്തിലെ അധ്യാപകന്റെ സഹായത്തോടെയാണ് ജമീലയുടെ മൊഴി ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് റാഷിദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയ റാഷിദിനെ തന്ത്ര പൂര്‍വ്വം പോലീസ് പിടികൂടുകയാണുണ്ടായത്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
തിരുവനന്തപുരം: ഹൃദ്യം പദ്ധതിയിൽ സർക്കാർ ചികിത്സ ഒരുക്കാൻ തയ്യാറായിട്ടും, ഡോക്ടർമാരുടെ കർശന മുന്നറിയിപ്പ് അവഗണിച്ച് കാസർകോഡ് നിന്നും തിരുവ...
-
ബേക്കല്‍: സ്ത്രീധനമെന്ന വിപത്തിനെതിരെ ഒററയാന്‍ പോരാട്ടം നടത്തിവന്ന കാസര്‍കോട് സീതാംഗോളിയിലെ അബ്ദുല്‍ ലത്തീഫ് സ്ത്രീധനം വാങ്ങാതെ പാവപ്പെട്ട...
-
സ്പാനിഷ്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കുകയായിരുന്ന 9 കാരനെ മരണം തട്ടിയെടുത്തു. സ്പാനിഷ് ബീച്ചില്‍ കഴിക്കവെയാണ് ബ്രിട്ടീഷുകാരനായ കായ് ഫോസെറ...
-
ന്യൂമാഹി:[www.malabarflash.com] പെരിങ്ങാടി മമ്മി മുക്കിലെ പള്ളിയില്‍ വ്യാപാരിയായ സഹാറിനില് പുതിയപുരയില്‍ സിദ്ദീഖിനെ(69) കൊലപ്പെടുത്തി ഖ...
-
കായംകുളം: പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിെൻറ മകൾ ഇർഫാന (18) ആണ് മരിച്ചത്.[www....


No comments:
Post a Comment