നാല് വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി
മഞ്ചേശ്വരം: മുഡിപ്പുവില്‍ നിന്നും കുമ്പോലിലേക്ക് ഓമിനി വാനില്‍ യാത്ര തിരിച്ച കുടുംബത്തിലെ നാല് വയസുകാരനെ കാണാതായത് പരിഭ്രാന്തി പരത്തി. തിരച്ചിലിനൊടുവില്‍ നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെ കുഞ്ഞിനെ തിരിച്ചുകിട്ടി. മുഡിപ്പുവിലെ സിക്കന്തര്സക്കീന ദമ്പതികളുടെ മകന് സമീമിനെയാണ് കാണാതായത്. യാത്രപുറപ്പെടുമ്പോള്‍ ഒരു ബന്ധുവാണ് ഓമ്നി ഓടിച്ചിരുന്നത്. എന്നാല്‍ വഴിക്ക് വെച്ച് െ്രെഡവര്‍ മാറുന്നതിനിടയില്‍ മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കുട്ടിയെ താഴെയിറക്കിയിരുന്നു. ഓട്ടം തുടര്‍ന്നപ്പോള്‍ കുട്ടിയെ തിരിച്ചുകയറ്റാന്‍ മറന്നുപോവുകയായിരുന്നു. റോഡരികില്‍ ഒററയ്ക്ക് കുട്ടിയെ കണ്ട ആശാരിമൂലയിലെ ഇസ്മായില്‍ വിവരങ്ങള്‍ ചോദിച്ചെങ്കിലും മുഡിപ്പു എന്നും വാന്‍ എന്നും മാത്രമേ കുട്ടി പറഞ്ഞു. അതിനാല്‍ മുഡിപ്പുവിലെ പരിചയക്കാരെ വിളിച്ച് അന്വേഷിച്ചു. ഒരു കുടുംബം കുമ്പോല്‍ തങ്ങളുടെ വീട്ടിലേക്ക് വാനില്‍ പോയ വിവരം അറിഞ്ഞ ഇസ്മയില്‍ ഉടന്‍ കുമ്പോലിലെ ചിലരുമായി ബന്ധപ്പെട്ട് കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
കാസര്‍കോട്: ഗുണ്ടാതലവന്‍ ഉപ്പള ബപ്പായത്തൊട്ടിയിലെ കാലിയാറഫീഖിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍കോട് മേല്‍പ്പറമ്പ് ...
-
ഉദുമ: പാക്യാര മുഹ് യുദ്ദീൻ ജുമാ മസ്ജിദിന് സമീപത്തെ പരേതരായ കൊൽക്കത്ത മുഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അബ്ദുൽ ഷുക്കൂർ (65) കൊൽ...
-
ദോഹ: തെരെഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് കൊണ്ട് തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിം ലീഗാണെന്ന് പഞ്ചായത്ത്, സാ...
-
ഉള്ളാള്‍: വാട്സ് ആപ്പ് സന്ദേശത്തിന്റെ പേരില്‍ യുവാവിന് നേരെ വെടിയുതിര്‍ത്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഉള്ളാള്‍ പോലീസ്...


No comments:
Post a Comment