Latest News

ഊഞ്ഞാലില്‍ കഴുത്തുകുരുങ്ങി 12 വയസുകാരന്‍ മരിച്ചു

മഞ്ചേ­ശ്വരം: സാരി കൊണ്ടുണ്ടാക്കിയ ഊഞ്ഞാലില്‍ കഴുത്തുകുരുങ്ങി 12 വയസുകാരന്‍ മരിച്ചു. ഉപ്പ­ള, ബേക്കൂര്‍ പ­ട്ടി­ക­ജാ­തി കോ­ള­നി­യി­ലെ കൂ­ലി­പ്പ­ണി­ക്കാ­രന്‍ രാ­മ­കൃ­ഷ്ണ­ന്റെ മ­കനും ബേ­ക്കൂര്‍ ഗ­വ. ഹ­യര്‍­സെ­ക്കന്‍ഡറി സ്­കൂ­ളി­ലെ ആ­റാം­ക്ലാ­സ് വി­ദ്യാര്‍­ത്ഥി­യുമാ­യ സു­ധീ­പാണ് മ­രി­ച്ച­ത്.

ബു­ധ­നാഴ്­ച ഉ­ച്ച­യോ­ടെ­യാ­ണ് സം­ഭവം. മാ­താ­പി­താ­ക്കള്‍ ജോ­ലി­ക്ക് പോ­യ സ­മയ­ത്ത് സുധീ­പ് മറ്റുകുട്ടികള്‍­ക്കൊ­പ്പം വീ­ട്ടിനകത്ത് ഊഞ്ഞാലാടി കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് സ­മീ­പ­വാ­സികള്‍ ഓ­ടി­ക്കൂ­ടി സാരി അ­റു­ത്തു­മാ­റ്റി സു­ധീ­പി­നെ താ­ഴെ­യി­റക്കി. ഉ­ടന്‍ത­ന്നെ തൊ­ട്ട­ടു­ത്ത അ­ശു­പ­ത്രി­യില്‍ എ­ത്തി­ച്ച­ങ്കിലും അ­പ്പോ­ഴേക്കും മര­ണം സം­ഭ­വി­ച്ചി­രു­ന്നു.

മ­ഞ്ചേ­ശ്വ­രം പോ­ലീ­സ് ഇന്‍­ക്വ­സ്­റ്റ് ന­ടത്തി­യ മൃ­ത­ദേ­ഹം പോ­സ്റ്റു­മോര്‍­ട്ട­ത്തി­ന് ശേ­ഷം സം­സ്­ക­രിച്ചു. മ­ണ്ണം­കു­ഴി അ­ജ്­മീരി­യ മില്ലി­ലെ ജീ­വ­ന­ക്കാ­രിയാ­യ ശാ­ര­ദ­യാ­ണ് സു­ധീ­ഷി­ന്റെ മാ­താവ്. സു­നില്‍, സു­ജി­ത്ത് എ­ന്നി­വര്‍ സ­ഹോ­ദ­ര­ങ്ങ­ളാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.