കാസര്‍കോട് സ്വദേശിനി ആസിയ മരിച്ച കേസില്‍ കീഴ്‌ക്കോടതി വിധിച്ച നഷ്ടപരിഹാരത്തുക പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കെ എം ഹമീദും നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരേ രോഗനിര്‍ണയം നടത്തിയ ഡോക്ടര്‍ എന്‍ ഉമ്മറും, ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനിയും സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്ണന്‍, കമാല്‍പാഷ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
1989 ഒക്ടോബര്‍ 24ന് കാസര്‍കോട്ടെ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയ ആസിയയെ ബയോപ്‌സി പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാ ഫലത്തില്‍ ഡോ. ഉമ്മര്‍ ട്യൂബര്‍കുലോസിസ് എന്നു രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ മരുന്നുകള്‍ നല്‍കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അസ്ഥിയില്‍ ബാധിക്കുന്ന കാന്‍സറാണെന്നു കണ്ടെത്തിയത്. എന്നാല്‍ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു ചികില്‍സയിലിരിക്കെ 1990 സപ്തംബര്‍ 19ന് ആസിയ മരിച്ചു.
മരണത്തിനിടയാക്കിയത് പരിശോധനയിലെ പിഴവാണെന്നു കാണിച്ച് ഭര്‍ത്താവ് നല്‍കിയ ഹരജിയില്‍ 75,000 രൂപ കീഴ്‌ക്കോടതി നഷ്ടപരിഹാരം വിധിച്ചു. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയാണു ഹൈക്കോടതി പരിഗണിച്ചത്. പണം രണ്ടുമാസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment