Latest News

ഡെയര്‍ ഡെവിള്‍സിന് രണ്ടാം തോല്‍വി


ന്യൂഡല്‍ഹി : ഐ പി എല്‍ ആറാം സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് രണ്ടാം തോല്‍വി. രാജസ്ഥാന്‍ റോയല്‍സ് അഞ്ച് റണ്‍സിന് ഡെവിള്‍സിനെ തോല്‍പിച്ചു. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടില്‍ ആദ്യമായാണ് റോയല്‍സ് ജയിക്കുന്നത്. നായകന്‍ രാഹുല്‍ ദ്രാവിഡിന്റെയും (51 പന്തില്‍ 65), സ്റ്റുവര്‍ട്ട് ബിന്നിയുടെയും (20 പന്തില്‍ 40), അജിങ്ക്യ രഹാനെയുടെയും (24പന്തില്‍ 28) ബാറ്റിംഗ് മികവില്‍ റോയല്‍സ്  20 ഓവറില്‍ ഏഴ് വിക്കറ്റിന്  165 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ പോരാട്ടം അഞ്ച് റണ്‍സകലെ അവസാനിച്ചു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 56 പന്തില്‍ 77 റണ്‍സുമായി പൊരുതിനോക്കിയെങ്കിലും ഡല്‍ഹിക്ക് ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറില്‍ ജയിക്കാന്‍ ഒന്‍പത് റണ്‍ വേണ്ടപ്പോള്‍ ആന്ദ്രേ റസലും (7), ജൊഹാന്‍ ബോത്തയുമായിരുന്നു ക്രീസില്‍. ആദ്യ രണ്ട് പന്തുകളില്‍ സിംഗിള്‍സ് മാത്രം. മൂന്നാം പന്തില്‍ ബോത്ത എല്‍.ബിയില്‍ കുരുങ്ങി. അടുത്ത പന്തില്‍ ഇര്‍ഫാന്‍ പഠാന്‍ സിംഗിളെടുത്തു. അഞ്ചാം പന്തില്‍ റസല്‍ ബൗള്‍ഡായി. അവസാന പന്തില്‍ നമാന്‍ ഓജ സിംഗിളിലൊതുങ്ങിയതോടെയാണ് രാജസ്ഥാന്‍ ജയം ഉറപ്പാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.