Latest News

മോഡി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും: രമേശ്

വടകര: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. മോഡിയെ ചടങ്ങിലേക്കു ക്ഷണിച്ചത് സന്ന്യാസിമാരുടെ മാത്രം താല്‍പ്പര്യ പ്രകാരമാണ്.

കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകരയില്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തില്‍ മോഡി വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മോഡിയെ പരമാവധി എതിര്‍ക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിന്റെ തീരുമാനത്തിനുണ്ട്.

ഗുജറാത്ത് കലാപത്തിനു നേതൃത്വം നല്‍കിയ മോഡിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബുധനാഴ്ച വൈകിട്ട് നാലു മണിക്കാണ് മോഡി തിരുവനന്തപുരത്തെത്തുന്നത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനവും 51ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഗുജറാത്ത് മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള മോഡിയുടെ സുരക്ഷയ്ക്ക് ഗുജറാത്തില്‍ നിന്നുള്ള ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തി. ഇവരുമായൊക്കെ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോഡിയുടെ സന്ദര്‍ശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണെ്ടന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.