തൊടുപുഴ: ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെയുള്ള കൊലക്കുറ്റം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഒഴിവാക്കി. ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ തൊടുപുഴ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കേസുകള് ഒഴിവാക്കിയിരിക്കുന്നത്.
പൊലീസിനെ ഭീഷണിപ്പെടുത്തുക, ലഹളയ്ക്ക് ആഹ്വാനം ചെയ്യുക തുടങ്ങിയ കുറ്റങ്ങള്‍ മാത്രമാണ് കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നേരത്തെ പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ കൊലക്കുറ്റം, കൊല ഉണ്ടാകുമെന്നറിഞ്ഞിട്ടും തടയാതിരിക്കല്‍, ഗൂഢാലോചന എന്നിവ ചുമത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 23 നാണ് മണക്കാട് വെച്ച് വിവാദ പ്രസംഗം എം.എം മണി നടത്തിയത്. ഇതിന്റെ തൊട്ടടുത്ത ദിവസം പൊലീസ് മണിക്കെതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കി. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തല്‍, ശബ്ദ പരിശോധന എന്നിവയും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ഒഴിവാക്കിയിരിക്കുന്നത്.
വിവാദ പ്രസമഗത്തിന്റെ പേരിലെടുത്ത അഞ്ചേരി ബേബി വധമടക്കമുള്ള കേസുകളില്‍ മണിക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് മണിയെ അറസ്റ്റ് ചെയ്യുകയും 52 നാള്‍ റിമാന്റില്‍ കഴിയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം നേടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment