കാലിക്കറ്റ് സര്‍വകാലാശാല വൈസ് ചാന്‍സിലര്‍ അബ്ദുല്‍ സലാമിന്റെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് നേരത്തെ പരസ്യ പ്രസ്താവന നടത്തിയിരുന്നു. തുടര്‍ന്ന് വൈസ് ചാന്‍സിലര്‍ക്ക് ലീഗ് നേതൃത്വം അന്ത്യശാസനവും നല്കി. എന്നാല്‍ തുടര്‍ന്നും വൈസ് ചാന്‍സിലര്‍ സിന്‍ഡിക്കേറ്റുമായി ആലോചിക്കാതെ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് സിന്‍ഡിക്കേറ്റിലെ ലീഗ് അംഗങ്ങളുടെ വിമര്‍ശനം.
രജിസ്ട്രാറെ നിയമിക്കാനുള്ള സെലക്ഷന് കമ്മറ്റിയില്‍ ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്താനും വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. നടപടി തിരുത്തണമെന്ന ലീഗ് നേതൃത്വത്തിന്റെ ആവശ്യവും വൈസ് ചാന്‍സിലര്‍ തള്ളി. ഒപ്പം സെനറ്റിലേക്ക് ചാന്‍സിലര്‍ നോമിനേറ്റ് ചെയ്യേണ്ട 20 പേരുടെ പട്ടിക തയ്യാറാക്കിയതും വൈസ് ചാന്‍സിലര്‍ ഏകപക്ഷീയമായിട്ടാണെന്നും ലീഗ് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിക്കുന്നു.
സര്‍ക്കാറുമായോ സിന്ഡിക്കേറ്റുമായോ യാതൊരു ചര്‍ച്ചയും നടത്താന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല. ഇതിന് പുറമേ യൂണിവേഴ്സിറ്റിയില്‍ വിവിധ ഡയറക്ടര്‍മാരെ വിസി നിയമിച്ചതും തങ്ങളോട് ആലോചിക്കാതെയാണെന്നാണ് യു.ഡി.എഫ് നിയന്ത്രണത്തിലുള്ള നോമിനേറ്റഡ് സിന്‍ഡിക്കേറ്റ് ആരോപണം. ഈ സാഹചര്യത്തിലാണ് വിസിക്കെതിരേ ലീഗ് പോഷക സംഘടനകള്‍ പരസ്യമായി രംഗത്ത് എത്തിയത്. വി.സിയെ പുറത്താക്കണെന്നാണ് എം.എസ്.എഫിന്റെ ആവശ്യം.
സമാനമായ നിലപാടാണ് യൂത്ത് ലീഗും മുന്നോട്ട് വെയ്ക്കുന്നത് അതിനിടെ പ്രശ്നം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ധരിപ്പിക്കാനും പോഷക സംഘടനാ നേതാക്കള്‍ തീരുമാനിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment