മട്ടാഞ്ചേരി: ലോട്ടറി അടിച്ചതായി ഇ-മെയില്‍ സന്ദേശം അയച്ച് നാലരലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ഇബോഗു ഗ്ലോറി(22)നെയാണ് മട്ടാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതിക്കാണ് നാലരക്കോടി രൂപ ലോട്ടറി അടിച്ചെന്നു കാണിച്ച് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ഇതിന്റെ ഡോക്യുമെന്റേഷന്‍ ചെലവിനായി നാലരലക്ഷം രൂപ ചെലവാക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. തുടര്‍ന്ന് യുവതി നാലരലക്ഷം രൂപ അയച്ചുകൊടുത്തിരുന്നു. എന്നാല്‍, കൂടുതല്‍ തുക വീണ്ടും ആവശ്യപ്പെട്ടതോടെയാണു യുവതി പ്രതിയെ തന്ത്രപരമായി കൊച്ചിയിലെത്തിച്ചത്. പണം വാങ്ങുന്നതിനായി യുവതിയുടെ വീട്ടിലെത്തിയ ഇബോഗു ഗ്ലോറിയെ മട്ടാഞ്ചേരി എസ്.ഐ എം സുധിലാല്‍, എ.എസ്.ഐ തങ്കരാജ്, സി.പി.ഒ അനീഷ് ജോണ്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
പിടിയിലായ യുവാവില്‍നിന്ന് വ്യാജ വിസയും കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടും പോലിസ് പിടിച്ചെടുത്തു. യുവതിയെ വഞ്ചിച്ചതുള്‍പ്പെടെ മൂന്ന് കേസുകള്‍ ചുമത്തിയതായി മട്ടാഞ്ചേരി പോലിസ് പറഞ്ഞു. സംഭവത്തിലെ ഒന്നാംപ്രതി നൈജീരിയക്കാരന്‍ മാര്‍ക്ക് ഫിലിപ്പിനു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment