Latest News

കുമ്പള അപകടം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കുമ്പള: ഓട്ടോയും കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് മംഗലാപുരത്തെ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈവളിഗെ കയര്‍ക്കട്ടയിലെ സുന്ദരയുടെ ഭാര്യ ജാനകി (44)ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
ഏപ്രില്‍ നാലിന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. ജാനകിയുടെ മകള്‍ സവിത പ്രസവവേദനയെത്തുടര്‍ന്ന് ആസ്​പത്രിയിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. സവിതയും ഭര്‍ത്താവ് രാമയും അന്നുതന്നെ മരിച്ചിരുന്നു. ജാനകിയുടെ മറ്റു മക്കള്‍: സവിത, ശ്വേത. സഹോദരങ്ങള്‍: ആനന്ദ, ജയരാമ.

KSRTC ബസും ഓട്ടോയും കൂട്ടിയിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചു


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.