Latest News

മുഖ്യമന്ത്രിയുടെ സഹായം എത്തുംമുമ്പ് നാരായണന്‍ യാത്രയായി

ശ്രീകണ്ഠപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തര ചികിത്സാ സഹായം നല്കാന്‍ ഉത്തരവിട്ട് ഒരുദിവസം തികയുംമുമ്പ് ചെങ്ങളായിയിലെ ഇടവന്‍ പുലിക്കാനത്ത് നാരായണന്‍ (64) അന്തരിച്ചു. അര്‍ബുദരോഗം ബാധിച്ച് കിടപ്പിലായിരുന്ന നാരായണന് ചികിത്സാസഹായമായി ഒരുലക്ഷം രൂപ അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു.
ചെങ്ങളായി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറിയായിരുന്ന നാരായണന്റെ രോഗാവസ്ഥയെക്കുറിച്ച് ഡി.സി.സി. ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദനനും മണ്ഡലം പ്രസിഡന്റ് പി.ഗോവിന്ദനും നാരായണന്റെ മകന്‍പ്രജീഷുമാണ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ട് വിവരം ധരിപ്പിച്ചത്. രണ്ടുദിവസത്തിനുള്ളില്‍ സഹായം എത്തിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. എന്നാല്‍ വ്യാഴാഴ്ച രാത്രി നാരായണന്‍ മരിച്ചു.
പരിപ്പായിയിലും ചെങ്ങളായിയിലും കോണ്‍ഗ്രസ്സിന്റെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ടി.കെ.കമലാക്ഷി. മക്കള്‍: പ്രമോദ്, പ്രവീണ, പ്രജീഷ്. മരുമക്കള്‍: മഹിജ, സുരേഷ്, വിജിന. സഹോദരങ്ങള്‍: ഇ.പി.ദാമോദരന്‍ നമ്പ്യാര്‍, കൃഷ്ണന്‍ നമ്പ്യാര്‍, തങ്കമണി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.