Latest News

മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന് പതാക ഉയര്‍ന്നു

Mahila-confrence-Malabarflash, Kasaragod
ഉദുമ: പാലക്കുന്ന് പി സി കാര്‍ത്യായനിക്കുട്ടിയമ്മ നഗറില്‍ (സാഗര്‍ ഓഡിറ്റോറിയം) തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസമ്മേളനത്തിന് പതാക ഉയര്‍ന്നു.

ഞായറാഴ്ച വൈകിട്ട് പൊതുസമ്മേളന നഗരിയായ ക്യാപ്റ്റന്‍ ലക്ഷ്മി നഗറില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമനാണ് പതാക ഉയര്‍ത്തിയത്. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റിയംഗം പി ശ്യാമളക്ക് നല്‍കി കേന്ദ്രകമ്മിറ്റി അംഗം വി പി ജാനകി ഉദ്ഘാടനം ചെയ്തു. ടി ദാമോദരന്‍ അധ്യക്ഷനായി. പി സുശീല, കയനി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാസെക്രട്ടറി എം ശാന്ത സ്വാഗതം പറഞ്ഞു.

കൊടിമരം അമ്പങ്ങാട്ടെ രക്തസാക്ഷി ടി മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന കമ്മിറ്റിയംഗം എ വി രമണി, ജാഥാലീഡര്‍ പി സി സുബൈദക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. സിന്ധു പനയാല്‍ അധ്യക്ഷയായി. എം മിനി സംസാരിച്ചു. എം കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു.

പ്രതിനിധി സമ്മേളന നഗരിയിലുയര്‍ത്താനുള്ള പതാക മാങ്ങാട്ടെ മാധവിയമ്മയുടെ സ്മൃതിമണ്ഡപത്തില്‍ ജില്ലാപ്രസിഡന്റ്് ഇ പത്മാവതി, ജില്ലാ വൈസ് പ്രസിഡന്റ് കെ യു മേരിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. എം കെ വിജയന്‍ അധ്യക്ഷനായി. ജില്ലാസെക്രട്ടറി എം ലക്ഷ്മി, എന്‍ വി രാമകൃഷ്ണന്‍, എം നാരായണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. വി പ്രേമലത സ്വാഗതം പറഞ്ഞു. 

കൊടിമരം പൈവളിഗെ രക്തസാക്ഷി മണ്ഡപത്തില്‍ സംസ്ഥാന എക്സ്ക്യൂട്ടീവംഗം എം സുമതി ജാഥാലീഡര്‍ സുനു ഗംഗാധരന് നല്‍കി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അധ്യക്ഷനായി. മണി ജി നായര്‍, ഓമന രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബേബി ഷെട്ടി സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാലുജാഥയും വൈകിട്ട് പാലക്കുന്നില്‍ കേന്ദ്രീകരിച്ചാണ് പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങിയത്.

തിങ്കളാഴ്ച രാവിലെ പത്തിന് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗം പി കെ സൈനബ സംഘടനാ റിപ്പോര്‍ട്ടും ജില്ലാസെക്രട്ടറി എം ലക്ഷ്മി പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. കേന്ദ്ര, സംസ്ഥാന നേതാക്കളായ രുഗ്മിണി സുബ്രഹ്മണ്യം, വി വി സരോജിനി, എം ജയലക്ഷ്മി, വി പി ജാനകി, എം സുമതി എന്നിവര്‍ പങ്കെടുക്കും.

ചൊവ്വാഴ്ച പകല്‍ വൈകിട്ട് പാലക്കുന്നില്‍ പൊതുസമ്മേളനം അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി യു വാസുകി ഉദ്ഘാടനം ചെയ്യും. പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവര്‍ സംസാരിക്കും. ഉദുമയില്‍നിന്ന് വൈറ്റ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന പ്രകടനത്തില്‍ അയ്യായിരത്തിലധികം സ്ത്രീകള്‍ അണിനിരക്കും.

Mahila-confrence-Malabarflash, Kasaragod

Mahila-confrence-Malabarflash, Kasaragod

Mahila-confrence-Malabarflash, Kasaragod


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.