കണ്ണൂര്‍: നാറാത്തെ പോപുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള രണ്ട് അന്വേഷണ സംഘങ്ങള്‍ പരിശോധനക്കെത്തി.
ബംഗളൂരു സ്ഫോടനക്കേസുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് സംഘം കണ്ണൂരില്‍ എത്തിയത്. ഡിവൈ.എസ്.പി സാബു തോമസിന്‍െറ നേതൃത്വത്തിലുള്ള ഇന്‍േറണല്‍ സെക്യൂരിറ്റി ഡിവിഷനും (ഐ.സ്.ഡി), എസ്. ഖാന്‍െറ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡുമാണ് (എ.ടി.എസ്) എത്തിയത്. എസ്.പിയുമായും നാറാത്ത് സംഭവം അന്വേഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുമാരനുമായും അന്വേഷണ സംഘം ചര്‍ച്ചകള്‍ നടത്തി. ആയുധങ്ങള്‍ കണ്ടെടുത്ത നാറാത്തെ കെട്ടിടം പരിശോധിക്കുകയും ചെയ്തു.
അടുത്തിടെ ബംഗളൂരിലുണ്ടായ സ്ഫോടനത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. നാറാത്ത് പിടിയിലായ സംഘത്തില്‍പെട്ടവര്‍ക്ക് ബംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
അടുത്തിടെ ബംഗളൂരിലുണ്ടായ സ്ഫോടനത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിരുന്നു. നാറാത്ത് പിടിയിലായ സംഘത്തില്‍പെട്ടവര്‍ക്ക് ബംഗളൂരു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഒളിവില്‍ കഴിയുന്ന കമറുദ്ദീന്‍െറ വീട്ടിലും ഭാര്യ വീട്ടിലും നടത്തിയ റെയ്ഡില്‍ ഇതുസംബന്ധിച്ച ചില സൂചനകള്‍ ലഭിച്ചതായി പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കേരള പൊലീസ് നല്‍കിയ വിവരമനുസരിച്ചാണ് തീവ്രവാദ വിരുദ്ധ സേനയെത്തിയത്. കേസില്‍ പിടിയിലാകാന്‍ ബാക്കിയുള്ള കമറുദ്ദീനെ അന്വേഷണ സംഘം വലയിലാക്കിയിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment