മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഭഗവാന് ചാര്‍ത്തിയ തിരുവാഭരണം മോഷ്ടിച്ച് മുക്കുപണ്ടം അണിയിച്ച കേസില്‍ പോലീസ് അന്വേഷണം രേഖാചിത്രം കേന്ദ്രീകരിച്ച്. പരപ്പനങ്ങാടി ഹരിപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയുടെ രേഖാചിത്രം കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് എസ്.ഐ ഇ. വേലായുധന്‍ പറഞ്ഞു. ക്ഷേത്രമേല്‍ശാന്തിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. വെള്ളിയാഴ്ചയാണ് മാലാപറമ്പ് ക്ഷേത്രത്തില്‍ ഭഗവാന് നിത്യം ചാര്‍ത്താറുള്ള സ്വര്‍ണ്ണമാലകള്‍ മാറിയതായി മേല്‍ശാന്തിയുടെ ശ്രദ്ധയില്‍പെട്ടത്. ഒന്നര, ഒന്നേകാല്‍, മുക്കാല്‍ പവനുകളുടെ മൂന്നുസ്വര്‍ണ്ണ മുത്തുമാലകളാണ് ഭഗവാന് നിത്യേന ചാര്‍ത്തുന്ന തിരുവാഭരണം.
വെള്ളിയാഴ്ച തിരുവോണപൂജ നടത്തുന്നതിനിടെ തിരുവാഭരണത്തിനുകണ്ട അസാധാരണ തിളക്കമാണ് മേല്‍ശാന്തിക്ക് സംശയത്തിനിടയാക്കിയത്. ക്ഷേത്രഭാരവാഹികളെ വിവരമറിയിച്ചു. തിരുവാഭരണത്തിന്റെ അതേരീതിയില്‍ പണിത മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. തിരുവാഭരണത്തില്‍ മൂന്നു മാലകള്‍ക്ക് പകരം മുക്കുപണ്ടത്തില്‍ നാല് മാലകള്‍ നൂലുകൊണ്ട് കൂട്ടിക്കെട്ടിയ രീതിയിലാണ് അണിയിച്ചിട്ടുള്ളത്.
രണ്ടിന് രാവിലെ മധ്യവയസ്‌കനായ ഒരാള്‍ ഒരുകുട്ടിയമായി ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. മൂന്നുദിവസത്തേക്ക് വഴിപാടുനേര്‍ന്ന ഇവര്‍ നാലുവരെ അതിരാവിലെ ക്ഷേത്രത്തിലെത്തിയിരുന്നതായി മേല്‍ശാന്തിപറഞ്ഞു. പ്രധാന പ്രതിഷ്ഠയില്‍ ദീപംതെളിയിച്ച ശേഷം ഉപക്ഷേത്രങ്ങളില്‍ വിളക്ക് തെളിയിക്കാനായി മേല്‍ശാന്തി ശ്രീകോവിലില്‍നിന്ന് പുറത്തിറങ്ങിയ സമയത്താകാം മോഷണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ സംശയിക്കുന്നു.
ക്ഷേത്രം ഭാരവാഹികളുടെ പരാതിയെതുടര്‍ന്ന് കൊളത്തൂര്‍ പോലീസ് അന്വേഷണംനടത്തി.
പരപ്പനങ്ങാടി ചെട്ടിപ്പടി ഹരിപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ കവര്‍ച്ചനടത്തിയ മോഷ്ടാവിന്റെ രേഖാചിത്രം ചൊവ്വാഴ്ച പത്രങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഈ ചിത്രത്തിന് കഴിഞ്ഞ മൂന്നുദിവസങ്ങളില്‍ കുട്ടിയുമായി ക്ഷേത്രത്തിലെത്തിയയാളുമായി സാമ്യമുണ്ടെന്നാണ് മേല്‍ശാന്തി പറഞ്ഞത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:
Post a Comment