വൈദ്യുത പോസ്റ്റിലിടിച്ചു നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. പോസ്റ്റു തകര്‍ന്നതിനാല്‍ നഗരത്തിന്റെ ഏതാനും ഭാഗങ്ങില്‍ വൈദ്യുതി തടസപ്പെട്ടു.
കാവപുര പൂനിയേരി സൈതലവി(40), ഇയാളുടെ മകന്‍ നാസിഫ് (12) കാവപുര കൂരിയാറ്റില്‍ അബൂബക്കര്‍ (45), കാവപുര പുനിയേരി ഷറഫുദ്ദീന്‍ (31), അബ്ബാസ് (34), മുഹമ്മദ് മുസ്്‌ലിയാര്‍, വൈലത്തൂര്‍ ടി.കെ.മൊയ്തീന്‍കുട്ടി(23), പറമ്പിന്‍ മുകള്‍ പറമ്പാട്ട് അബ്ദുല്‍ റസാഖ്(28), കാവനാട് ചോല മൂത്തേടത്ത് അഷ്ഖര്‍ സഖാഫി (26), പറമ്പിന്‍ മുകള്‍ പറമ്പാട് സിറജുദ്ദീന്‍ സഖാഫി(26), ബദരിയ്യ നഗര്‍ കുണ്ടില്‍ മുഹമ്മദാലി (24), പറമ്പിന്‍ മുഗള്‍ സി.കെ.മുബഷീര്‍(16), വൈലത്തൂര്‍ വലിയപീടികക്കല്‍ റാഷിദ് (16), മാളിയേക്കല്‍ മാട്ടുമ്മല്‍ ഹാരിസ്( 18), ഹാഷിം(16), മുള്ളന്‍മടക്കല്‍ സ്വാലിഹ് (23), വൈലത്തൂര്‍ പുളിക്കേങ്ങല്‍ പാറമ്മല്‍ ഉനൈസ് (17), കാവനാട്ട് ചോല മൂത്തേടത്ത് സിദ്ദീഖ് (17) പി.കെ.അന്‍വര്‍ അമീന്‍ (16), ഷെബിന്‍ (19), ചെറുകര സഹദുള്ള (17). ബദരിയ്യ നഗര്‍ കുണ്ടില്‍ മുസ്തഫ (39), മകന്‍ മുഹ്‌സിന്‍ (12) തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ കുണ്ടില്‍ മുഹമ്മദാലിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവര്‍ കോട്ടക്കല്‍ സ്വകാര്യആശുപത്രിയിലും തിരൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment