തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ കെഎല്‍ 01 എബി 2781 ഔദ്യോഗിക വാഹനമാണു പിക്കപ്പ്‌വാനുമായി കൂട്ടിയിടിച്ചത്.
എക്‌സൈസ് ജീപ്പില്‍ നിന്നും രണ്ടു കുപ്പി വിദേശ മദ്യം കണെ്ടടുത്തതു നാട്ടുകാര്‍ ചോദ്യംചെയ്തതോടെയാണു തര്‍ക്കമുണ്ടാത്. ജീപ്പ് ഡ്രൈവര്‍ മദ്യപിച്ചതായും നാട്ടുകാര്‍ ആരോപിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലീസ് നാട്ടുകാരില്‍ ചിലരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇതോടെ നൂറുകണക്കിനാളുകള്‍ സ്‌റ്റേഷനിലെത്തി ബഹളംവയ്ക്കുകയായിരുന്നു. നാട്ടുകാരെ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്.
എക്‌സൈസ് ജീപ്പോടിച്ച ഗാര്‍ഡിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലീസ് ആദ്യം നിരാകരിച്ചുവെങ്കിലും പിന്നീട് അംഗീകരിച്ചു. യൂണിഫോമില്ലാതെ ലുങ്കിയും ഷര്‍ട്ടും ധരിച്ചാണ് ഇയാള്‍ ജീപ്പ് ഓടിച്ചിരുന്നത്.
അനുമതി വാങ്ങാതെ ജീപ്പ് ഉപയോഗിച്ച ആലക്കോട് സ്വദേശി രാജേഷിനെതിരേ വകുപ്പുതല ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നു തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രന്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഇന്നുതന്നെ റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കസ്റ്റഡിയിലെടുത്ത നാട്ടുകാരെ പോലീസ് പിന്നീട് വിട്ടയച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment