Latest News

സഭയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍  വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും മുന്‍പ് പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍  വ്യക്തമാക്കി. മാര്‍ച്ച് ആറിന് യാമിനി ആദ്യമെത്തിയപ്പോള്‍ വിഷയം രമ്യമായി പരിഹരിക്കാനാണ് ശ്രമിച്ചത്. മിതത്വത്തിന്റെ പാതയാണ് സ്വീകരിച്ചത്.

കുടുംബപ്രശ്‌നം കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഇതു കൈകാര്യം ചെയ്തത്. അവര്‍ക്കും അക്കാര്യം സമ്മതമായിരുന്നു. അതല്ലതെ പരാതി എഴുതി നല്‍കിയിരുന്നില്ല.
തുടര്‍ന്നു സഹപ്രവര്‍ത്തകരില്‍ ചിലരുടെ സഹായത്തോടെ നടത്തിയ അനുരഞ്ജന നീക്കം ഏകദേശം വിജയത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ കരാറിലെ ഒരു ഭാഗത്തെച്ചൊല്ലിയുണ്ടായ തര്‍ക്കംമൂലം പ്രശ്‌നങ്ങള്‍ കൈവിട്ടുപോയി. ഇതിനു കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്നലെ യാമിനി തങ്കച്ചി പരാതിയുമായി എത്തിയപ്പോള്‍ സ്വീകരിച്ചു. ഇതിനു പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി.

തിങ്കളാഴ്ച യാമിനി രണ്ടു പരാതികളാണ് നല്‍കിയത്. ഒന്ന് ഗാര്‍ഹിക പീഡനം സംബന്ധിച്ച് തിങ്കളാഴ്ചത്തെ തീയതിയില്‍ നല്‍കിയ പരാതിയും ഒന്ന് മാര്‍ച്ച് ഏഴ് തീയതി വച്ച പരാതിയും. മാര്‍ച്ച് ആറിന് കാണാനെത്തിയപ്പോള്‍ ഈ പരാതി കാറിലുണ്ടായിരുന്നു എന്നാണ് യാമിനി നല്‍കിയ വിശദീകരണം. എന്നാല്‍ മാര്‍ച്ച് ഏഴിന് അവര്‍ തന്നെ കാണാന്‍ എത്തിയിട്ടില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഗണേഷിനേക്കാള്‍ മികച്ച നടനാണെന്നും ഇപ്രാവശ്യത്തെ ഓസ്‌കര്‍ അവാര്‍ഡ് അദ്ദേഹത്തിനു ശുപാര്‍ശ ചെയ്യുമെന്നും പ്രതിപക്ഷം പരിഹസിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നടപടികള്‍  സഭയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ രാജിവയ്ക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഗാര്‍ഹിക പീഡന നിയമപ്രകാരം മുഖ്യമന്ത്രിയും കുറ്റം ചെയ്തിരിക്കുന്നു. പരാതി പറയാനെത്തിയ സ്ത്രീയെ മടക്കി അയച്ചു. വിഷയം പ്രതിപക്ഷമല്ല, ചീഫ് വിപ്പ് തന്നെയാണ് പുറത്തുകൊണ്ടുവന്നതെന്നും കോടിയേരി പറഞ്ഞു.

Key Words: Thiruvananthapuram, CPM-led opposition,  disrupted , Kerala Assembly proceedings, resignation ,Chief Minister, Ommen Chandy

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.