പുത്തിഗെ: മുഹിമ്മാത്ത് വിഷന്‍-20 യുടെ ഭാഗമായി രൂപം നല്‍കിയ മുഹിമ്മാത്ത് വിമണ്‍സ് ഫിനിഷിങ് സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി 15 ദിവസത്തെ അവധിക്കാല പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ 12.30 വരെ നടക്കുന്ന ക്ലാസ്സ് ഈ മാസം 11ന് ആരംഭിക്കും. എസ്.എസ്.എല്‍സി മുതല്‍ ഡിഗ്രി വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.ഖുര്‍ആന്‍ ആസ്പദമാക്കി തജ്വീദ്, തഫ്‌സീര്‍, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ വിദഗ്ദരുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശീലനം നല്‍കും. വ്യക്തിത്വ വികസനം, ഗൃഹഭരണം, ആരോഗ്യ പരിപാലനം, പാചകം എന്നിവയിലും ക്ലാസ്സുണ്ടാകും. പ്രിമാരിറ്റല്‍ കൗണ്‍സിലിംഗിനും പാരന്റിംഗ് സൈക്കോളജിക്കും മനശാസ്ത്ര വിദഗ്ധര്‍ നേതൃത്വം നല്‍കും.സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമിയാണ് കോഴ്‌സ് ഡയറക്ടര്‍, ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി, സ്വലാഹുദ്ദീന്‍ അയ്യൂബി, സുലൈമാന്‍ കരിവെളളൂര്‍, മമുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് തുടങ്ങിയവരടങ്ങിയ ഫാക്കല്‍റ്റിക്ക് രൂപം നല്‍കി.ഇതു സംബന്ധമായി ചേര്‍ന്ന മുഹിമ്മാത്ത് വിഷന്‍-20 നിര്‍വാഹക സമിതി യോഗത്തില്‍ ചെയര്‍മാന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഹാജി അമീറലി ചൂരി, സി.കെ.എ ദാരിമി മാണിയൂര്‍, പ്രൊഫ. യൂസുഫ് ബാഡൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
Home
Kasaragod
Muhimmath
കാസര്‍കോട്
മുഹിമ്മാത്തില്‍ പെണ്‍കുട്ടികള്‍ക്കായി അവധിക്കാല പഠന ക്യാമ്പ് 11ന് തുടങ്ങും
മുഹിമ്മാത്തില്‍ പെണ്‍കുട്ടികള്‍ക്കായി അവധിക്കാല പഠന ക്യാമ്പ് 11ന് തുടങ്ങും
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ദോഹ: മെയ്ഡ് ഇന്‍ ഖത്വര്‍ പ്രദര്‍ശനത്തിന്റെ അഞ്ചാം പതിപ്പ് ഡിസംബര്‍ 14- 17 തീയതികളില്‍ നടത്തുമെന്ന് ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇ...
-
മംഗളൂരു: രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ കാലില്‍ നുള്ളിയ അധ്യാപകനെതിരെ രക്ഷിതാക്കളുടെ പരാതിപ്രകാരം പോലീസ് കേസെടുത്തു. കൊല്ലൂര്‍ ഗവ. ഹയര്‍...
-
പുത്തിഗെ : ഒരു പുരുഷായുസ്സ് മുഴുവനും പാവങ്ങളുടെയും അനാഥകളുടെയും ഉയര്‍ച്ചക്ക് വേണ്ടി പ്രയത്നിച്ച പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില...
-
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ ചിത്താരിക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ മെറ്റല്‍ ഇളകിമാറിയ നിലയില്‍ കണ്ടെത്ത...
-
ഉദുമ[www.malabarflash.com]: 2015-16 വര്‍ഷത്തെ സംസ്ഥാന ദേശീയ സ്കൂള്‍ കലോത്സവത്തില്‍ കലാ-കായിക മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകളെ അനുമോദിച്ച...


No comments:
Post a Comment