Latest News

പാണക്കാട് തങ്ങള്‍ ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരി സ്ഥാനം മുനവ്വറലി തങ്ങള്‍ രാജിവച്ചു

Kerala, Kannur, Tangal Trust, Munavvarali Shihab Tangal,
തളിപ്പറമ്പ: തളിപ്പറമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാണക്കാട് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി സ്ഥാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ രാജിവച്ചു. മുസ്ലീം ലീഗിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുമായി തനിക്ക് യാതൊരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഷുക്കൂര്‍ വധക്കേസില്‍ സാക്ഷികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മൊഴിമാറ്റത്തിന് പിന്നില്‍ ട്രസ്റ്റ് ഭാരവാഹികളാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ട്രസ്റ്റുമായുള്ള ബന്ധം വിഛേദിക്കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരോട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. 

അതിന് വിസമ്മതിച്ച നഗരസഭാ കൗണ്‍സിലര്‍ സി ഉമ്മര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ലീഗ് നടപടിയും കൈകൊണ്ടിരുന്നു.

Keywords: Kerala, Kannur, Tangal Trust, Munavvarali Shihab Tangal, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.